പൈലറ്റിന് കോവിഡ് പോസ്റ്റീവ്; എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

air india passenger death

ന്യൂഡല്‍ഹി: പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വന്ദേഭാരത് മിഷനില്‍ ഡല്‍ഹിയില്‍ നിന്ന് മോസ്‌കോയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. എ320 വിമാനം മോസ്‌ക്കോയില്‍ കുടുങ്ങിയവരെ ഇന്ത്യയിലേക്കു കൊണ്ടുവരാനായി പോവുകയായിരന്നു. വിമാനം ഉസ്‌ബെക്കിസ്ഥാന്‍ വ്യോമ പരിധിയില്‍ എത്തിയപ്പോഴാണ് പൈലറ്റിന് നേരത്തേ നടത്തിയ കോവിഡ് ടെസ്റ്റിന്റെ ഫലം വന്നത്. തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നുവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

വിമാനത്തില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.30ഓടെയാണ് വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. പൈലറ്റിനെ ക്വാരന്റീന്‍ ചെയ്തു. മോസ്‌ക്കോയില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന് മറ്റൊരു വിമാനം ഏര്‍പ്പാടാക്കിയിട്ടുണ്ട്.

Vande Baharat Mission: Moscow-bound Air India jet returns to Delhi after pilot found Covid-19 positive