Thursday, September 23, 2021
Home News National വന്ദേഭാരത് വിമാനങ്ങള്‍ക്ക് അധിക നിരക്ക് ഈടാക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ക്കെതിരേ എയര്‍ ഇന്ത്യ മുന്നറിയിപ്പ്

വന്ദേഭാരത് വിമാനങ്ങള്‍ക്ക് അധിക നിരക്ക് ഈടാക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ക്കെതിരേ എയര്‍ ഇന്ത്യ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: വന്ദേഭാരത് വിമാനങ്ങളില്‍ ചില ട്രാവല്‍ ഏജന്‍സികള്‍ അധിക നിരക്ക് ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ. യാത്രക്കാര്‍ ടിക്കറ്റുകള്‍ വാങ്ങുമ്പോള്‍ എയര്‍ ഇന്ത്യ വെബ്‌സൈറ്റിലെ(www.airindia.in) ടിക്കറ്റ് നിരക്ക് പരിശോധിക്കണമെന്നും കൂടുതല്‍ ചാര്‍ജ് ഈടാക്കുന്നുണ്ടെങ്കില്‍ വിശദാംശങ്ങള്‍ [email protected] എന്ന ഇമെയില്‍ ഐഡിയില്‍ അറിയിക്കണമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി.

ഡല്‍ഹിയി ബാരാഖമ്പയിലെ എയര്‍ വ്യൂ സര്‍വീസസ്, ജാങ്പുരയിലെ റിയല്‍ ഫ്‌ളൈ ടൂര്‍ ആന്റ് ട്രാവല്‍സ്, ലജ്പത് നഗറിലെ ഫ്രണ്ട്‌സ് ടിക്കറ്റിങ് ഹബ് എന്നിവ ഇത്തരത്തില്‍ അധിക നിരക്ക് ഈടാക്കിയതായി വിവരം ലഭിച്ചിട്ടുണ്ട്.

അധിക നിരക്ക് ഈടാക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജൂലൈ 29ന് എല്ലാ ട്രാവല്‍ ഏജന്റുമാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. മുകളില്‍ പറഞ്ഞ മൂന്ന് ഏജന്റുമാര്‍ വഴിയുള്ള എയര്‍ ഇന്ത്യയുടെ എല്ലാ ഇടപാടുകളും റദ്ദാക്കിയതായും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

Most Popular