Sunday, May 16, 2021
Home Ediotrs Pick കോവിഡ് രോഗി ചികില്‍സ കിട്ടാതെ മരിച്ചു; ബന്ധുക്കള്‍ ഡോക്ടറെ ഓടിച്ചിട്ട് തല്ലി

കോവിഡ് രോഗി ചികില്‍സ കിട്ടാതെ മരിച്ചു; ബന്ധുക്കള്‍ ഡോക്ടറെ ഓടിച്ചിട്ട് തല്ലി

ന്യൂഡല്‍ഹി: കോവിഡ് രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞതോടെ ഡല്‍ഹിയില്‍ ചികില്‍സ കിട്ടാതെ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. പ്രിയപ്പെട്ടവര്‍ ചികില്‍സ കിട്ടാതെ മരിക്കുന്നതില്‍ പ്രകോപിതരായ ബന്ധുക്കള്‍ അക്രമാസക്തരായി തുടങ്ങിയതോടെ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയാണ്. ഇന്ന് ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മതിയായ ചികില്‍സയോ സൗകര്യങ്ങളോ ലഭിക്കാതെ മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ ഡോക്ടറെയും നഴ്‌സുമാരെയും ഓടിച്ചിട്ട് മര്‍ദ്ദിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. കയ്യില്‍ കിട്ടിയ കമ്പി കൊണ്ടാണ് ഇവര്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചത്. കോവിഡ് ബാധിച്ചെത്തിയ 62കാരിക്ക് ഐസിയുവില്‍ കിടക്ക ലഭിച്ചില്ല. ആരോഗ്യസ്ഥിതി മോശമായെങ്കിലും ഐസിയുവിലേക്ക് മാറ്റാനായില്ല. പിന്നാലെ രോഗി മരിക്കുകയായിരുന്നു.

ഇതോടെ ബന്ധുക്കള്‍ ജീവനക്കാര്‍ക്കും ഡോക്ടര്‍മാക്കുമെതിരെ തിരിഞ്ഞു. കയ്യില്‍ കട്ടിയത് വച്ച് മര്‍ദിക്കുകയും ചെയ്തു. പിടിച്ചുമാറ്റാന്‍ ശ്രമിച്ചവര്‍ക്കും തല്ല് കിട്ടി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഡല്‍ഹിയില്‍ വ്യാപകമാവുന്നതായാണ് റിപോര്‍ട്ട്.
ALSO WATCH

 

Most Popular