Wednesday, January 19, 2022
HomeEdiotrs Pickമരണം സ്ഥിരീകരിച്ചയാള്‍ തീ കത്തിക്കുന്നതിനിടെ കണ്ണുതുറന്നു(വീഡിയോ)

മരണം സ്ഥിരീകരിച്ചയാള്‍ തീ കത്തിക്കുന്നതിനിടെ കണ്ണുതുറന്നു(വീഡിയോ)

ന്യൂഡല്‍ഹി: മരിച്ചെന്ന് സ്ഥിരീകരിച്ചയാളെ ദഹിപ്പിക്കാന്‍ ഒരുങ്ങവേ ജീവനുണ്ടെന്ന് കണ്ടെത്തി. തീകൊടുക്കാന്‍ ഒരുങ്ങുന്നതിനിടെ കണ്ണുതുറക്കുകയായിരുന്നു. ഡല്‍ഹിയിലെ നരേലയില്‍ തിക്രി ഖുര്‍ദ് എന്ന ഗ്രാമത്തിലെ സതീശ് ഭരദ്വാജ് എന്ന 62 വയസ്സുകാരനാണ് ഞായറാഴ്ച രാവിലെ ‘മരിച്ചത്’. കുടുംബാംഗങ്ങള്‍ മരണം സ്ഥിരീകരിക്കുകയും ചെയ്തു.

അന്ത്യകര്‍മങ്ങള്‍ക്കായി ശ്മശാനത്തിലേക്ക് കൊണ്ടുപോയി. തീ കത്തിക്കുന്നതിനു മുന്‍പായി മുഖത്ത് ഇട്ടിരുന്ന തുണി മാറ്റിയപ്പോഴാണ് ചെറിയ ചലനം കണ്ടെത്തിയത്. പിന്നാലെ സതീശ് കണ്ണുകള്‍ തുറക്കുകയും ശ്വസനം സാധാരണനിലയിലാകുകയും ചെയ്തു.

ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിച്ചെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സതീശ് അര്‍ബുദം ബാധിച്ച് ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെ മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

 

Most Popular