Saturday, April 10, 2021
Home News National 18 സംസ്ഥാനങ്ങളില്‍ വകഭേദം സംഭവിച്ച വൈറസുകള്‍; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

18 സംസ്ഥാനങ്ങളില്‍ വകഭേദം സംഭവിച്ച വൈറസുകള്‍; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: വകഭേദം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ കണ്ടെത്തിയതായും മുന്‍ കരുതല്‍ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. മഹാരാഷ്ട്രക്ക് പുറമെ തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നി സംസ്ഥാനങ്ങളിലും സ്ഥിതി മോശമാക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറില്‍ 47,262 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സജീവ കോവിഡ് കേസുകള്‍ ഏറ്റവും അധികമുള്ള രാജ്യത്തെ പത്ത് ജില്ലകളില്‍ ഒന്‍പതും മഹാരാഷ്ട്രയിലാണ്. 10,787 സാമ്പിളുകളില്‍ നിന്ന് 771 വകഭേദം സംഭവിച്ച വൈറസുകളാണ് കണ്ടെത്തിയത്. ഇതില്‍ 736 എണ്ണം ബ്രിട്ടണില്‍ കണ്ടെത്തിയതിനും 34 എണ്ണം ദക്ഷിണ ആഫ്രിക്കയില്‍ കണ്ടെത്തിയ വൈറസുകള്‍ക്കും ഒരെണ്ണം ബ്രസീലില്‍ കണ്ടെത്തിയ വൈറസുകള്‍ക്കും സമാനമാണ്. സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതിനായി ജീനോമിക് സീക്വന്‍സിംഗും എപ്പിഡെമോളജിക്കല്‍ പഠനങ്ങളും തുടരുകയാണ്.

Most Popular