Monday, January 24, 2022
HomeGulfവിലയിടിച്ചിലില്‍ റെക്കോഡിട്ട് രൂപ; പ്രവാസികള്‍ക്ക് നേട്ടം

വിലയിടിച്ചിലില്‍ റെക്കോഡിട്ട് രൂപ; പ്രവാസികള്‍ക്ക് നേട്ടം

അബൂദബി: രൂപയുടെ മൂല്യം റെക്കോഡ തകര്‍ച്ച നേരിടുമ്പോള്‍ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് നേട്ടം. ഒരു യുഎഇ ദിര്‍ഹത്തിനു 20 രൂപ 77 പൈസയായിരുന്നു ഇന്നലെ ലഭിച്ച മികച്ച നിരക്ക്. ഖത്തര്‍ റിയാലിന് അല്‍സമാന്‍ എക്‌സ്‌ചേഞ്ചില്‍ 20 രൂപ 70 പൈസയാണ് നിരക്ക്. ഒമിക്രോണ്‍ വ്യാപന ഭീതിയും യുഎസ് ഫെഡറല്‍ ഗവണ്‍മെന്റ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന ആശങ്കയുമാണ് രൂപയ്ക്കു തിരിച്ചടിയായത്.

രാവിലെ ഡോളറിന് 76.05 രൂപയില്‍ വ്യാപാരം ആരംഭിച്ച ഇന്നലെ വൈകിട്ട് ആകുമ്പോഴേക്കും 76.33 രൂപയില്‍ എത്തുകയായിരുന്നു. ഈ വ്യത്യാസം ദിര്‍ഹം, റിയാല്‍, ദിനാര്‍ ഉള്‍പ്പെടെ ഇതര ഗള്‍ഫ് കറന്‍സികളിലും പ്രതിഫലിച്ചു. ഇതോടെ പണം അയയ്ക്കാനെത്തിയ പ്രവാസികളുടെ എണ്ണവും വര്‍ധിച്ചു. യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും എണ്ണ വില വര്‍ധിച്ചതും രൂപയ്ക്കു തിരിച്ചടിയായി.

കുവൈത്ത് ദിനാറിന് ഇന്നലെ ലഭിച്ചത് 251.93 രൂപയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ദിനാറിന് പകരം ഇത്രയുമേറെ രൂപ ലഭിക്കുന്നത്. ഇതിന് മുന്‍പ് 2020 ഏപ്രില്‍ 21ന് ലഭിച്ച 249.30 രൂപയാണ് കുവൈത്ത് ദിനാറിന് പകരം ലഭിച്ച ഏറ്റവും കൂടിയ ഇന്ത്യന്‍ രൂപ.

Most Popular