Sunday, October 24, 2021
HomeNewsNationalബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത നേതാവ് ആര്: ബംഗാളില്‍ സിവില്‍ സര്‍വീസ് ചോദ്യം വൈറല്‍

ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത നേതാവ് ആര്: ബംഗാളില്‍ സിവില്‍ സര്‍വീസ് ചോദ്യം വൈറല്‍

കൊല്‍ക്കത്ത: നരേന്ദ്ര മോദി സര്‍ക്കാര്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യ സമര നായകരെ ചരിത്രത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നതിനിടെ ബിജെപിക്ക് എട്ടിന്റെ പണികൊടുത്ത് പശ്ചിമ ബംഗാള്‍. പശ്ചിമ ബംഗാള്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ചോദിച്ച ചോദ്യമാണ് ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്.

ജയിലില്‍ നിന്നും പുറത്തുവരാന്‍ മാപ്പ് അപേക്ഷിച്ച വിപ്ലവ നേതാവ് ആര് എന്നാണ് 117ാമത്തെ ചോദ്യം. ഇതിന് വി ഡി സവര്‍ക്കര്‍, ബാലഗംഗാധര തിലക്, സുഖ്‌ദേവ് താപ്പര്‍, ചന്ദ്രശേഖര്‍ ആസാദ് എന്നിങ്ങനെയാണ് നാല് ഓപ്ഷനുകളും നല്‍കിയിട്ടുണ്ട്.

ഈ ചോദ്യവും ഉത്തരവുമാണ് ഇപ്പോള്‍ ട്വിറ്ററില്‍ ഒട്ടേറെ പേര്‍ പങ്കിടുന്നത്. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവര്‍ ആരാണെന്ന് കൃത്യമായി ചൂണ്ടിക്കാട്ടുന്നതാണ് ഈ ചോദ്യം. പശ്ചിമ ബംഗാള്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ 1.8 ലക്ഷം പേരാണ് എഴുതിയത്.
ALSO WATCH

 

Most Popular