Monday, June 21, 2021
Home Ediotrs Pick ഇന്ത്യയില്‍ പടരുന്നത് മൂന്ന് തവണ വകഭേദം വന്ന വൈറസ്; വാക്‌സിനുകളെയും അതിജീവിക്കും, ആഗോള ഭീഷണിയെന്ന് ലോകാരോഗ്യ...

ഇന്ത്യയില്‍ പടരുന്നത് മൂന്ന് തവണ വകഭേദം വന്ന വൈറസ്; വാക്‌സിനുകളെയും അതിജീവിക്കും, ആഗോള ഭീഷണിയെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ വ്യാപിക്കുന്നത് അതിവേഗം പടരുന്ന ട്രിപ്പിള്‍ മ്യൂട്ടന്റ് കോവിഡ് വാരിയന്റ്(മൂന്ന് തവണ ജനിതക മാറ്റം സംഭവിച്ച വൈറസ്) ആണെന്ന് ലോകാരോഗ്യ സംഘടന. അത്യന്തം ആശങ്ക പടര്‍ത്തുന്ന ഈ വൈറസ് വകഭേദം ആഗോള ആരോഗ്യ ഭീഷണിയാണെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കി.

ബി.1.617 എന്ന വകഭേദത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നാളത്തെ പ്രതിവാര റിപോര്‍ട്ടില്‍ പുറത്തുവിടുമെന്ന് ഡബ്ല്യുഎച്ച്ഒ സാങ്കേതിക വിഭാഗം മേധാവി മരിയ വാന്‍ കെര്‍ക്കോവ് പറഞ്ഞു. യതാര്‍ത്ഥ വൈറസിനേക്കാള്‍ വേഗതയില്‍ പടരുന്ന ഈ വകഭേദത്തിന് വാക്‌സിനുകളെ മറികടക്കാനാവുമെന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ആഗോള തലത്തില്‍ ഭീഷണി സൃഷ്ടിക്കുന്ന ഒരു വകഭേദമായി ഇതിനെ കണക്കാക്കുന്നതായി വാന്‍ കെര്‍ക്കോവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുതിയ വകഭേദത്തെക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണമെന്നും അവര്‍ അറിയിച്ചു.
ALSO WATCH

Most Popular