Wednesday, June 23, 2021
Home News National അന്താരാഷ്ട്ര വിമാന സര്‍വീസ് ആഗസ്തിന് മുമ്പ് ആരംഭിക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

അന്താരാഷ്ട്ര വിമാന സര്‍വീസ് ആഗസ്തിന് മുമ്പ് ആരംഭിക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആഗസ്തിന് മുമ്പ് ഭാഗികമായി ആരംഭിക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. കൃത്യമായ തിയ്യതി ഇപ്പോള്‍ പറയാന്‍ ആവില്ല. സാഹചര്യത്തിന് അനുസരിച്ച് ഏറ്റവും വേഗത്തില്‍ തുടങ്ങാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 25 മുതലാണ് ഇന്ത്യയില്‍ യാത്രാ വിമാന സര്‍വീസ് നിര്‍ത്തിവച്ചത്. തിങ്കളാഴ്ച്ച മുതല്‍ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Will try to start some international flights before August: Hardeep Singh Puri


 

Most Popular