Tuesday, May 18, 2021
Home News National ദുബൈയില്‍ നിന്ന് 290 പവന്‍ സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍

ദുബൈയില്‍ നിന്ന് 290 പവന്‍ സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍

ലഖ്നൗ: ദുബൈയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലൂടെ ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ച 22കാരിയായ വിദ്യാര്‍ത്ഥിനി പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവതിയാണ് അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതിന് പിടിയിലായത്. ദുബായില്‍ നിന്നെത്തിയ പെണ്‍കുട്ടി ലഖ്നൗ വിമാനത്താവളത്തില്‍ വച്ചാണ് കസ്റ്റംസിന്റെ പിടിയിലായത്. 1.13 കോടി വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. 290 പവന്‍ സ്വര്‍ണം പോളിത്തീനില്‍ പൊതിഞ്ഞ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്. ഇന്ത്യയില്‍ ഒരു യുവതി ഒറ്റയ്ക്ക് നടത്തിയ ഏറ്റവും വലിയ സ്വര്‍ണക്കടത്താണ് ഇതെന്നാണ് കസ്റ്റംസ് പറയുന്നത്.

Most Popular