Tuesday, January 25, 2022
HomeNewsNationalയുട്യൂബ് നോക്കി പ്രസവമെടുത്തു; കുഞ്ഞ് മരിച്ചു, യുവതി ആശുപത്രിയില്‍

യുട്യൂബ് നോക്കി പ്രസവമെടുത്തു; കുഞ്ഞ് മരിച്ചു, യുവതി ആശുപത്രിയില്‍

ചെന്നൈ: യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുത്തതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു. യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ ആര്‍ക്കോണത്തിനടുത്ത് നെടുമ്പുളി ഗ്രാമത്തിലാണ് സംഭവം. നെടുമ്പുളി സ്വദേശി ലോകനാഥന്റെ ഭാര്യ ഗോമതി(28)യാണ് ഗുരുതരാവസ്ഥയില്‍ വെല്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഡിസംബര്‍ 13-ന് ഗോമതിയുടെ പ്രസവം നടക്കുമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍, പ്രസവവേദന ഉണ്ടാവാത്തതിനാല്‍ യുവതി ആശുപത്രിയില്‍ പോയില്ല. എന്നാല്‍, ശനിയാഴ്ച യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. പക്ഷേ, വൈദ്യസഹായം തേടാതെ യൂട്യൂബ് നോക്കി പ്രസവിക്കാനായിരുന്നു ഗോമതിയുടെയും ലോകനാഥന്റെയും തീരുമാനം. ഇതിനായി യുവതി സഹോദരിയുടെ സഹായവും തേടി. എന്നാല്‍, പ്രസവിച്ചതിന് പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. ഗോമതി ബോധരഹിതയാവുകയും ചെയ്തു. തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഗോമതിയുടെ ഭര്‍ത്താവ് ലോകനാഥനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രത്യേക അന്വേഷണത്തിന് സംസ്ഥാന ആരോഗ്യവകുപ്പും ഉത്തരവിട്ടു.

Most Popular