Saturday, August 20, 2022
HomeEntertainmentനടന്‍ അജിത്തിന്റെ വീടിന് മുന്നില്‍ യുവതിയുടെ ആത്ഹത്യാ ശ്രമം; ജോലി നഷ്ടപ്പെടാന്‍ കാരണം താരമെന്ന്

നടന്‍ അജിത്തിന്റെ വീടിന് മുന്നില്‍ യുവതിയുടെ ആത്ഹത്യാ ശ്രമം; ജോലി നഷ്ടപ്പെടാന്‍ കാരണം താരമെന്ന്

ചെന്നൈ: തമിഴ് നടന്‍ അജിത്തിന്റെ(Ajith) വീടിന് മുന്നില്‍ യുവതി(Woman)യുടെ അത്മഹത്യാ(committing suicide)ശ്രമം. ഫര്‍സാന(Farzana) എന്ന നഴ്‌സാണ് താരത്തിന്റെ വീടിന് മുന്നില്‍ തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചത്. യുവതിയെ പോലിസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് അവരെ അറസ്റ്റ് ചെയ്തു. തന്റെ ജോലി തിരിച്ചുകിട്ടാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നാടകം.

ഫര്‍സാന ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലേക്ക് ഒരിക്കല്‍ അജിത്തും ശാലിനിയും വന്നിരുന്നു. ഇരുവര്‍ക്കുമൊപ്പം നിന്ന് ഫര്‍സാന വീഡിയോ എടുക്കുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഈ കാരണം ചൂണ്ടിക്കാട്ടി ജോലി സ്ഥലത്തെ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഇവരെ ജോലിയില്‍ നിന്ന് പുറത്താക്കി. ഇതേത്തുടര്‍ന്ന് ഫര്‍സാന, ശാലിനിയെ സമീപിച്ച് സഹായം അഭ്യര്‍ഥിച്ചിരുന്നുവെന്നും എന്നാല്‍ നടപടി ഒന്നും ഉണ്ടായില്ലെന്നുമാണ് റിപ്പോര്‍ട്ട്.

തുടര്‍ന്ന് ഒരു സുഹൃത്തിനൊപ്പം ഫര്‍സാന അജിത്തിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. വീടിന് സുരക്ഷ നല്‍കുന്ന പോലിസുകാര്‍ ഇവരെ തടഞ്ഞു. ഫര്‍സാനയോട് തിരിച്ചു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, തന്റെ ജോലി നഷ്ടപ്പെടാന്‍ കാരണം അജിത്താണെന്നും തനിക്ക് താരത്തെ കാണണമെന്നും പറഞ്ഞ് കരയുകയും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു.

എന്നാല്‍, പോലിസും ചില നാട്ടുകാരും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ഇവരുടെ ദേഹത്തേക്ക് വെള്ളമൊഴിച്ച് തീയയ്ക്കുകയുമായിരുന്നു. കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. ആദ്യം അറസ്റ്റ് ചെയ്‌തെങ്കിലും കൗണ്‍സിലിങ് നല്‍കി ഫര്‍സാനയെ പോലിസ് വിട്ടയച്ചു.
ALSO WATCH

 

Most Popular

Energy Casino Kod Promocji 2022