ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിയ യുവതിയെ ഡ്രൈവർ ബലാത്സംഗം ചെയ്തതായി പരാതി. ബുധനാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. ഡൽഹി സ്വദേശിനിയാണ് യുവതി.
ബുധനാഴ്ച ജോലി കഴിഞ്ഞശേഷം രാത്രി 8.16ഓടെ എം.ജി മെട്രോ സ്റ്റേഷന് സമീപം വാഹനത്തിനായി കാത്തുനിൽക്കുകയായിരുന്നു യുവതിയുടെ സമീപം കാറിലെത്തിയ പ്രതി ലിഫ്റ്റ് നൽകാമെന്ന് പറയുകയും ശേഷം കാറിൽ കയറ്റുകയുമായിരുന്നു.
ഡൽഹിയിൽനിന്ന് മറ്റു യാത്രക്കാർ കയറാനുള്ളതിനാൽ യുവതിയോട് മുൻസീറ്റിൽ ഇരിക്കാനും പ്രതി ആവശ്യപ്പെട്ടു. തുടർന്ന്, ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് ഡൽഹി -ആയ നഗർ അതിർത്തിയിൽ യുവതിയെ ഉപേക്ഷിച്ച ശേഷം പ്രതി ഓടി രക്ഷപെടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.