വനിതാ ദിനമായ ഇന്ന് മഹിളാ കിസാന്‍ ദിവസ് എന്ന പേരില്‍ ആചരിച്ച് കര്‍ഷക സംഘടനകള്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും സംഘടനകളിലും നിന്നും എത്തിയ വനിതകള്‍ ഇന്ന് സമര കേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധം അറിയിക്കാന്‍ പഞ്ചാബില്‍ നിന്ന് കൂടുതല്‍ വനിതകള്‍ ഇന്ന് സമരപ്പന്തലില്‍ എത്തും. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ട്രാക്ടര്‍ മാര്‍ഗം പഞ്ചാബില്‍ നിന്ന് പുറപ്പെട്ട സ്ത്രീകള്‍ കഴിഞ്ഞ ദിവസം സമര പന്തലില്‍ എത്തിച്ചേര്‍ന്നിരുന്നു. സിംഗു, തിക്രി, ഷാജഹാന്‍പുര്‍ എന്നീ സമരപ്പന്തലുകളില്‍ വനിത ദിനത്തോടനുബന്ധിച്ച് പ്രത്യക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.