Friday, September 24, 2021
Home News Kerala ആരോഗ്യ സേതു ആപ്പിനെതിരേ ഹൈക്കോടതിയില്‍ ഹരജി

ആരോഗ്യ സേതു ആപ്പിനെതിരേ ഹൈക്കോടതിയില്‍ ഹരജി

കൊച്ചി: ആരോപണങ്ങള്‍ നേരിടുന്ന ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കുന്നതിനെതിരെ കേരള ഹൈക്കോടതിയില്‍ ഹരജി. ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാവ് ജോണ്‍ ഡാനിയേല്‍ റിട്ട് ഹര്‍ജി നല്‍കിയത്.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആരോഗ്യസേതു നിര്‍ബന്ധമാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹരജിയില്‍ പറയുന്നു. ആരോഗ്യസേതു ആപ്പ് എല്ലാവരും ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ആവശ്യപ്പെടുന്നതും ഹരജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സ്പ്രിംഗ്‌ളര്‍ കേസിലെ കേരള ഹൈക്കോടതി ഉത്തരവ് കൂടി ചൂണ്ടിക്കാട്ടിയാണ് റിട്ട് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

സര്‍ക്കാര്‍-സ്വാര്യ സംരഭമായ ആരോഗ്യസേതു ആപ്പ് യൂസര്‍മാരുടെ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ചൂണ്ടിക്കാട്ടി നിരവധി വിദഗ്ധര്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന് പൗരന്മാരുടെ മേല്‍ അനാവശ്യ നിരീക്ഷണം സാധ്യമാക്കുന്നതാണ് ആപ്പ്. വിദേശത്ത് നിന്നെത്തുന്ന പ്രവാസികള്‍ നാട്ടിലെത്തിയ ഉടനെ ആരോഗ്യ സേതു ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു.

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കിയിരുന്നു. നൂറ് ശതമാനം ജീവനക്കാരും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നത് കമ്പനികള്‍ ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. നേരത്തെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായിരുന്നു ആപ്പ് നിര്‍ബന്ധമാക്കിയിരുന്നത്. ഹോട്ട്‌സ്‌പോട്ടിലെ കണ്ടൈന്‍മെന്റ് മേഖലകളിലുള്ളവര്‍ക്കും ആപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് പ്രാദേശിക ഭരണകുടം ഉറപ്പാക്കണം.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കോണ്‍ടാക്റ്റ് ട്രേസിങ്ങ് ആപ്ലിക്കേഷനാണ് ആരോഗ്യസേതു ആപ്പ്. ആപ്പ് പ്രവര്‍ത്തിക്കുക ഫോണ്‍ ലൊക്കേഷനും ബ്ലൂടൂത്ത് ഡാറ്റയും ഉപയോഗിച്ചാണ്. ആളുകള്‍ രോഗബാധയുള്ള സ്ഥലത്തോ രോഗിയുടെ അടുത്തോ പോയിട്ടുണ്ടോയെന്ന് ഈ ആപ്പിലൂടെ അറിയാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കോവിഡ് ഉള്ളയാള്‍ അത് സ്വയം രേഖപ്പെടുത്തിയാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. ഇങ്ങിനെ രേഖപ്പെടുത്താന്‍ യൂസര്‍മാര്‍ തയ്യാറാവാതിരുന്നാല്‍ ആപ്പ് കൊണ്ട് പ്രയോജനം ഉണ്ടാവില്ല. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത കോടിക്കണക്കിന് ആള്‍ക്കാരുള്ള ഇന്ത്യയില്‍ കോവിഡ് പ്രതിരോധത്തിന് ഇത് എങ്ങിനെ പ്രയോജനപ്പെടുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

writ plea against arogya setu app in kerala highcourt

Most Popular