Tuesday, April 13, 2021
Home News National ക​ർ​ഷ​ക പ്രതിരോധ ഗാ​ന​ങ്ങ​ൾ നീ​ക്കി യൂട്യൂ​ബ്

ക​ർ​ഷ​ക പ്രതിരോധ ഗാ​ന​ങ്ങ​ൾ നീ​ക്കി യൂട്യൂ​ബ്

കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ച് കൊണ്ടുള്ള പഞ്ചാബി ഗായകന്‍ കന്‍വര്‍ ഗ്രെവാളിന്റെ ഐലാന്‍, ഹിമാത് സന്ധുവിന്റെ അസി വദാംഗെ എന്നീ സംഗീത വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ പരാതിയെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നീക്കം ചെയ്യുന്നതുവരെ ഒരു കോടി ആളുകളാണ് കണ്ടത്. ഒഫീഷ്യല്‍ അക്കൗണ്ടുകളില്‍ നിന്ന് ഈ ഗാനങ്ങള്‍ നീക്കിയെങ്കിലും മറ്റ് അക്കൗണ്ടുകളില്‍ നിന്ന് ഗാനങ്ങള്‍ അപ്‌ലോഡ് ചെയ്ത് പ്രതിരോധിക്കാനാണ് കര്‍ഷര്‍ തീരുമാനിച്ചിരിക്കുന്നത്. യൂട്യൂബില്‍ നിന്ന് ഇവ നീക്കം ചെയ്യാന്‍ സര്‍ക്കാരിന് കഴിയുമെങ്കിലും ജനങ്ങളുടെ ഹൃദയത്തില്‍ നിന്ന് ഗാനങ്ങള്‍ മായ്ക്കാന്‍ കഴിയില്ലെന്ന് കര്‍ഷക നേതാക്കല്‍ പ്രതികരിച്ചു.

കന്‍വറിന്റെ ഗാനം പ്രക്ഷോഭത്തിന്റെ സ്വരമായി മാറിയിരുന്നു. കര്‍ഷകരാണ് കൃഷിയെക്കുറിച്ചുള്ള തീരുമാനമെടുക്കേണ്ടത് മറ്റാരുമല്ല എന്നാണ് ഈ ഗാനത്തിന്റെ ഉള്ളടക്കം. സമരത്തെ അനുകൂലിച്ചുള്ള ഹിമാത് സന്ധുവിന്റെ സംഗീത വീഡിയോ നാല് മാസം മുന്‍പാണ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. ഈ ഗാനത്തിന് ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉണ്ടായത്.

Most Popular