ചെന്നൈ: ഏഴ് വർഷത്തെ പ്രണയ സാഫല്യത്തിനൊടുവിൽ നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരായി. മഹാബലിപുരത്തെ ഷെറാട്ടൺ പാർക്കില്‍ ഹിന്ദു മതാചാര പ്രകാരമായിരുന്നു ചടങ്ങുകള്‍ നടന്നത്. വിവാഹ ചടങ്ങുകൾ രണ്ട് മണിക്കൂറോളം നീണ്ടുനിന്നു.
ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. രജനീകാന്ത്, കമല്ഹാസന്, അജിത്,ചിരഞ്ജീവി ഷാരൂഖ് ഖാന്, സൂര്യ, കാര്‍ത്തി, വിജയ് സേതുപതി, സംവിധായകന് മണിരത്നം ഉള്‍പ്പെടെയുള്ളവര്‍ വധൂവരന്മാരെ അനുഗ്രഹിക്കാന്‍ എത്തിയിരുന്നു. വിവാഹചിത്രങ്ങള്‍ ഉച്ചക്ക് ശേഷം പുറത്തുവിടും.
വിവാഹചടങ്ങുകള്‍ സ്ട്രീം ചെയ്യുന്നതിനുള്ള അവകാശം നെറ്റ്ഫ്ലിക്സിനാണ് നല്‍കിയിരിക്കുന്നത്.
അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തിലൊരുങ്ങുന്ന ഗോള്‍ഡാണ് നയന്‍സിന്റെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന മലയാള ചിത്രം.