എനിക്കറിയാവുന്ന ഏറ്റവും ദയയുള്ള മനുഷ്യന് ഒരായിരം ജന്മദിനാശംസകള്‍; ഫഹദിന് ആശംസകളുമായി നസ്രിയ

ജന്മദിനത്തില്‍ ഫഹദിന് ആശംസകള്‍ നേരുകയാണ് നടിയും ഭാര്യയുമായ നസ്രിയ. ‘എപ്പോഴും ഔട്ട് ഓഫ് ഫോക്കസ് ആവാന്‍ ഇഷ്ടമുള്ള ആള്‍ക്ക് ജന്മദിനാശംസകള്‍. ഷാനൂ, നിങ്ങളുടെ സ്വപ്നങ്ങള്‍ എല്ലാം സഫലമാവട്ടെ. എനിക്കറിയാവുന്ന ഏറ്റവും ദയയുള്ള മനുഷ്യന് ഒരായിരം ജന്മദിനാശംസകള്‍,’ നസ്രിയ കുറിച്ചതിങ്ങനെ.

അഭിനയ സാധ്യതകളുടെ പുത്തന്‍ മേച്ചില്‍പ്പുറങ്ങളാണ് ഓരോ കഥാപാത്രത്തിലും ഫഹദ് തേടുന്നത്. ‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ മുതലിങ്ങോട്ട് ‘മാലിക്’ വരെയുള്ള ചിത്രങ്ങളില്‍ പ്രകടമായി കാണാവുന്നത് ഫഹദിലെ ‘ഫ്‌ളെക്സിബിള്‍’ ആയ നടനെ തന്നെയാണ്.

കോക്ക്ടെയിൽ എന്ന സിനിമയിലാണ് ഫഹദ് ഫാസിലെന്ന പുത്തൻ താരോദയത്തിൻ്റെ പ്രതിഭകൾ ദൃശ്യമായത് ഫഹദ് അവതരിപ്പിച്ച ബിസിനസുകാരൻ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ലാലിൻ്റെ ടൂർണമെൻറ് എന്ന സിനിമയിലെ വേഷം മികച്ചതായിരുന്നു എങ്കിലും സിനിമ വിജയിക്കാഞ്ഞത് കാരണം ശ്രദ്ധിക്കപ്പെട്ടില്ല. അഭിനയ ജീവിതത്തിൽ ഫഹദിൻ്റെ ഏറ്റവും മികച്ച വേഷങ്ങളായി കണക്കാക്കപ്പെടുന്നത് ചാപ്പാ കുരിശ്, 22 ഫീമെയ്ൽ കോട്ടയം, ഡയമെണ്ട് നെക്ലേസ് എന്നീ സിനിമകളാണ്. ഈ മൂന്നു സിനിമകൾ റിലീസായതോടെ മലയാളത്തിലെ പുതു നായകസങ്കൽപ്പങ്ങൾക്ക് മാറ്റം വരുത്തി കൊണ്ട് ജനപ്രിയ യുവതാരമായി ഫഹദ് ഫാസിൽ മാറി. പുതുമുഖ നായകന്മാരിൽ ഏറ്റവും ഇഷ്ടം ആരെയാണ് എന്ന ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി ഫഹദ് ഫാസിൽ എന്നായിരുന്നു. ലാലേട്ടന്റെയും മമ്മൂക്കയുടെയും പേരിലാണ് മലയാളം ഫിലിം ഇൻഡസ്ട്രി ഇപ്പോ അറിയപ്പെടുന്നതെങ്കിൽ ഇനി മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ പോവുന്നത് അദ്ദേഹമാണ് എന്ന്നിസംശയം പറയാം.

മലയാള സിനിമയിൽ കണ്ണുകളിലൂടെ കഥ പറയുന്ന ഫഹദിന് മാത്രം ചെയ്യാൻ കഴിയുന്ന സിനിമകൾ കാഴ്ചവച്ചുകൊണ്ടിരിക്കുന്ന നടൻ. മലയാള സിനിമയിൽ ചെറിയ കാലത്തിനപ്പുറം ഫഹദ് കണ്ടെത്തിയ ഒരിടമുണ്ട്. നായക പരിവേഷത്തിന്റെ അഭിനയ തീവ്രതയിൽ മറ്റൊരു നടൻമാർക്കും എത്തിച്ചേരാൻ പറ്റാത്തയിടം. ആ അഭിനയ മികവാണ് മഹേഷിന്റെ പ്രതികാരത്തിലും ട്രാൻസിലും മാലിക്കിലും ഒക്കെ കണ്ടതും ജനങ്ങൾ ഏറ്റെടുത്തതും.