മകനെ ജയിലിൽ സന്ദർശിച്ചതിന് പിന്നാലെ ഷാരൂഖ് ഖാന്റെ വീട്ടിൽ എൻ സി ബി യുടെ യുടെ റെയ്ഡ്

മുംബൈ: മകൻ ആര്യൻ ഖാനെ ജയിലിൽ സന്ദർശിച്ചതിന് പിന്നാലെ ഷാരൂഖ് ഖാന്റെ വീട്ടിൽ എൻ സി ബി യുടെ റെയ്ഡ്. മുംബൈ ബാന്ദ്രയിലെ വീട്ടിലാണ് റെയ്ഡ്. ആര്യൻ ഖാന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നത്. ഇന്ന് രാവിലെ മകനെ സദർശിക്കുന്നതിനായി ഷാരൂഖ് ജയിലിലെത്തിയിരുന്നു. ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ വീട്ടിലും എന്‍ സി ബി റെയ്ഡ് നടത്തുകയാണ്. ഉച്ചയ്ക്ക് 2 മണിക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ അനന്യ പാണ്ഡെയ്ക്ക് നോട്ടീസ് നല്‍കി.

കേസില്‍ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി മാറ്റി. ഒക്ടോബര്‍ 26 ലേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കന്നത് മാറ്റിയത്. ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കണമെന്ന് ആര്യന്റെ അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു.