Thursday, September 23, 2021
Home News National ഗോൾഡൻ ചോപ്ര: ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് സ്വർണ്ണ നേട്ടം

ഗോൾഡൻ ചോപ്ര: ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് സ്വർണ്ണ നേട്ടം

ടോക്കിയോ:ഒളിംപിക്സിൽ അത്‌ലറ്റിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യ. ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര സ്വർണം കരസ്ഥമാക്കി.
ഫൈനലില്‍ ആദ്യ ശ്രമത്തില്‍ നീരജ് കണ്ടെത്തിയത് 87.03. രണ്ടാം ശ്രമത്തില്‍ 87.58 എന്ന ദൂരമാണ് നീരജ് ചോപ്ര സ്വന്തമാക്കിയത്. മൂന്നാം ശ്രമത്തില്‍ 76.79 ആണ് നീരജിന് കണ്ടെത്താനായത്. 90ന് മുകളില്‍ ദൂരം കണ്ടെത്തിയിരുന്ന ലോക ഒന്നാം നമ്പര്‍ താരം ജര്‍മനിയുടെ ജൊഹനസ് വെറ്ററായിരുന്നു നീരജിന് മുന്‍പിലെ പ്രധാന വെല്ലുവിളി. ജൊഹനസ് വെറ്റര്‍ 85.30 ആണ് ആദ്യ ത്രോയില്‍ കണ്ടെത്തിയത്. എന്നാല്‍ വെറ്ററിന് രണ്ടാമത്തെ അവസരത്തില്‍ കണ്ടെത്താനായത് 82.52 മാത്രം. ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്.ജാവലിന്‍ ത്രോ ഫൈനലിലെ ആദ്യ രണ്ട് റൗണ്ടിലും പുറത്തെടുത്ത മികവാണ് നീരജിന് ടോക്യോയില്‍ സ്വര്‍ണ മെഡല്‍ സമ്മാനിച്ചത്.

Most Popular