കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയെന്ന് പരാതി. പരീക്ഷയ്ക്ക് എത്തിയ പെണ്‍കുട്ടികളില്‍ ഒരാളുടെ രക്ഷകര്‍ത്താവാണ് കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.
കൊല്ലം ആയൂരിലുള്ള ഒരു കോളേജിലാണ് സംഭവം. വിദ്യാര്‍ത്ഥിനികള്‍ കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കി.
എന്നാല്‍ ഇക്കാര്യം അറിയില്ലെന്നും നീറ്റ് സംഘം തന്നെ നിയോഗിച്ച ഒരു ഏജന്‍സിയ്ക്കാണ് പരീക്ഷയ്ക്കെത്തുന്ന കുട്ടികളെ പരിശോധിക്കാനുള്ള ചുമതലയെന്നുമാണ് കോളേജ് അധികൃതര്‍ പറഞ്ഞത്.
മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ശബ്ദം കേട്ടതുകൊണ്ടാകാം ഇത്തരത്തില്‍ പരിശോധന നടത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടികളെ ചോദ്യം ചെയ്യുമെന്നും ഡിവൈഎസ്പി പറഞ്ഞു.