Wednesday, June 23, 2021
Home News National നീറ്റ്, ജെഇഇ: വിദ്യാർഥികളുടെ ജീവൻ വെച്ച് കളിക്കരുതെന്ന് മനീഷ് സിസോദിയ

നീറ്റ്, ജെഇഇ: വിദ്യാർഥികളുടെ ജീവൻ വെച്ച് കളിക്കരുതെന്ന് മനീഷ് സിസോദിയ

ന്യൂഡൽഹി: നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പരീക്ഷക്ക് ബദൽ ക്രമീകരണം നടത്താൻ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഇരു പരീക്ഷകളും റദ്ദാക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രം പരീക്ഷ നടത്താൻ തീരുമാനമെടുത്തത്. ഇന്ത്യയിൽ കോവിഡ് കേസുകൾ 30 ലക്ഷം കടന്നിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ വിദ്യാർഥികളുടെ ജീവൻ വെച്ച് കളിക്കരുതെന്നും മനീഷ് സിസോദിയ പറഞ്ഞു.

ഐഐടികളിലെ പ്രവേശനത്തിന് നീറ്റ്- ജെഇഇ മാത്രമാണ് പോംവഴി എന്ന ചിന്ത ഈ സാഹചര്യത്തിൽ പ്രായോഗികമല്ല. എന്ത് കൊണ്ടാണ് ഇന്ത്യയിൽ വിദ്യാഭ്യാസ സമ്പ്രദായത്തിന് പുതിയ പദ്ധതികൾ കണ്ടെത്താതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് പരീക്ഷകളും സെപ്തംബറിൽ നടത്താനാണ് കേന്ദ്ര സർക്കാർ തീരുമാനം.

Most Popular