Friday, August 19, 2022
HomeNewsNationalനീറ്റ്, യുജി പരീക്ഷകളിൽ മാറ്റമില്ല,പരീക്ഷ ഞായറാഴ്ച്ച

നീറ്റ്, യുജി പരീക്ഷകളിൽ മാറ്റമില്ല,പരീക്ഷ ഞായറാഴ്ച്ച

ന്യൂഡൽഹി: നീറ്റ്, യുജി പരീക്ഷകളിൽ മാറ്റമില്ല. മുൻകൂട്ടി നിശ്ചയിച്ചതുപോലെ പരീക്ഷ ഞായറാഴ്ച നടക്കും.

നീറ്റ് പരീക്ഷ മാറ്റിവക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികള്‍ ദില്ലി ഹൈക്കോടതി തള്ളുകയായിരുന്നു.

ജൂണിലാണ് സിബിഎസ്‌ഇ പരീക്ഷ തീര്‍ന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സമയം കിട്ടിയിട്ടില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

15 വിദ്യാര്‍ത്ഥികളുടെ മാത്രം ഹര്‍ജിയില്‍ പരീക്ഷ മാറ്റിവെക്കാന്‍ എങ്ങനെ പറയുമെന്ന് കോടതി ചോദിച്ചു.

കൊവിഡ് സാഹചര്യത്തില്‍ പരീക്ഷ മാറ്റി വെച്ച പോലെയല്ല നിലവിലെന്ന് കോടതി നിരീക്ഷിച്ചു.പരീക്ഷകള്‍ മാറ്റിവെക്കണമെന്നത് സ്ഥിരമായ ആവശ്യമായി മാറുകയാണെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (National Testing Agency) വ്യക്തമാക്കി.

എം ബി ബി എസ് അടക്കം ബിരുദ പ്രവേശനത്തിനുള്ള പരീക്ഷയാണ് നീറ്റ് . 18 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്

 

Most Popular