Saturday, January 29, 2022
HomeNewsNationalപ്ലാനുകളുടെ നിരക്ക് കുറച്ച് നെറ്റ്ഫ്ലിക്സ്

പ്ലാനുകളുടെ നിരക്ക് കുറച്ച് നെറ്റ്ഫ്ലിക്സ്

സബസ്​ക്രിപ്​ഷന്‍ പ്ലാനുകളുടെ നിരക്ക്​ കുറച്ച്‌​ നെറ്റ്​ഫ്ലിക്​സ്​. നെറ്റ്ഫ്ലിക്​സിന്‍റെ മൊബൈല്‍ പ്ലാനിന്‍റെ നിരക്ക്​ 199 രൂപയില്‍ നിന്നും 149 ആയാണ്​ കുറച്ചത്​. മറ്റ്​ ഒ.ടി.ടി പ്ലാറ്റ്​ഫോമുകള്‍ക്ക്​ ഇന്ത്യയില്‍ വലിയ രീതിയില്‍ ഉപയോക്​താക്കളെ ലഭിക്കു​േമ്ബാഴും നെറ്റ്​ഫ്ലിക്​സിന്​ തിരിച്ചടിയായത്​ പ്ലാനുകളുടെ ഉയര്‍ന്ന നിരക്കായിരുന്നു. ഈ വെല്ലുവിളി മറികടക്കാനാണ്​ നെറ്റ്​ഫ്ലിക്​സിന്റെ ശ്രമം.

സിംഗിള്‍ മൊബൈല്‍, ടാബ്​ലെറ്റ്​, കംപ്യൂട്ടര്‍, ടെലിവിഷന്‍ സ്​ക്രീന്‍ എന്നിവയില്‍ ഉപയോഗിക്കാവുന്ന പ്ലാനിന്‍റെ നിരക്ക്​ 499 രൂപയില്‍ നിന്നും 199 ആയി കുറച്ചു. രണ്ട്​ ഡിവൈസുകള്‍ക്ക്​ എച്ച്‌​.ഡി ഉള്ളടക്കം നല്‍കുന്ന പ്ലാനിന്‍റെ നിരക്ക്​ 699 രൂപയില്‍ നിന്നും 499 രൂപയാക്കി കുറച്ചു. നാല്​ ഡിവൈസുകള്‍ക്ക്​ അള്‍ട്ര എച്ച്‌​.ഡി കണ്ടന്‍റ്​ നല്‍കുന്ന പ്ലാനിന്​ ഇനി മുതല്‍ 649 രൂപ നല്‍കിയാല്‍ മതിയാകും. നേരത്തെ ഇത്​ 799 രൂപയായിരുന്നു.

Most Popular