Friday, August 6, 2021
Home News Kerala കേരളത്തിൽ ഇന്ന് 1,212 പേർക്ക് കോവിഡ്; അഞ്ച് മരണം

കേരളത്തിൽ ഇന്ന് 1,212 പേർക്ക് കോവിഡ്; അഞ്ച് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,212 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 1,068 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇതിൽ 22 പേർ ആരോഗ്യപ്രവർത്തകരാണ്. 51 പേർ വിദേശത്ത് നിന്നും, 64 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഉറവിടം വ്യക്തമല്ലാത്ത 45 കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തതിൽപെടുന്നു. ഇന്ന് രോഗം ബാധിച്ച് അഞ്ച് പേരാണ് മരിച്ചത്. 880 പേർ രോഗമുക്തരായി.

ഇന്ന് രോഗം ബാധിച്ചവർ ജില്ല തിരിച്ച്
തിരുവനന്തപും- 266, മലപ്പുറം- 261, എറണാകുളം- 121, ആലപ്പുഴ- 118, കോഴിക്കോട്- 93, പാലക്കാട്- 81, കോട്ടയം- 76, കാസർകോട്- 68, ഇടുക്കി- 42, കണ്ണൂർ- 31, പത്തനംതിട്ട- 19, തൃശൂർ- 19, വയനാട്- 12, കൊല്ലം- 5.

അതേസമയം, പെട്ടിമുടിയിൽ മാധ്യമപ്രവർത്തക സംഘത്തിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക പരത്തുന്നു. ടീം അംഗങ്ങൾ നിരീക്ഷണത്തിലാണ്. രക്ഷാപ്രവർത്തക ടീമിന്റെ കോവിഡ് സുരക്ഷയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് അധികൃതർ പറഞ്ഞു. തമിഴ്നാട്ടിൽ നിന്നും മരണപ്പെട്ടവരുടെ ബന്ധുക്കൾ പെട്ടിമുടിയിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് സുരക്ഷ ഉറപ്പാക്കിയത്. എൻഡിആർഎഫ് സംഘത്തിലെ ഒരാൾക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Most Popular