Tuesday, July 27, 2021
Home News National ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 803 കോവിഡ് മരണം

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 803 കോവിഡ് മരണം

ന്യൂഡല്‍ഹി: കോവിഡ് വൈറസ് വ്യാപനം ഇന്ത്യയില്‍ രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 803 കോവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 38,938 ആയി. ഇന്നലെ മാത്രം 52,050 പുതിയ രോഗബാധിതരാണുണ്ടായത്. രാജ്യത്ത് ഇതു വരെ രോഗം സ്ഥിരീകരിച്ചത് 18,55,745 പേര്‍ക്കാണ്. 12,30,509 പേർ ഇതു വരെ രോഗമുക്തരായി.

അതേ സമയം, കേരളത്തില്‍ ഇന്ന് രാവിലെ രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ചാലിങ്കാല്‍ സ്വദേശി പി ശംസുദ്ദീന്‍(53), തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫ്(70) എന്നിവരാണ് മരിച്ചത്. ഗുരുതര വൃക്കരോഗി കൂടിയായിരുന്ന ശംസുദ്ദീന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കൂടാതെ, അടൂരില്‍ നാല് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സമ്പര്‍ക്ക പട്ടികയിലുള്ളവരോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. എക്‌സൈസ് ഓഫീസ് പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വെച്ചു.

Most Popular