Friday, April 23, 2021
Home News Kerala കേരളത്തില്‍ ഇന്ന് 1,298 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 1,298 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,298 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 800 പേര്‍ രോഗമുക്തി നേടി.  1,017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 29 ആരോഗ്യപ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കബാധ. 11,983 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് മൂന്ന് കോവിഡ് മരണമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ജൂലൈ 31ന് മരിച്ച കാസര്‍കോട് മഞ്ചേശ്വരം സ്വദേശി ഖദീജ(51), ആഗസ്റ്റ് രണ്ടിന് മരിച്ച കാസര്‍കോട് ഉപ്പള സ്വദേശി ഷഹര്‍ബാനു(73), ആഗസ്റ്റ് അഞ്ചിന് മരിച്ച തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സില്‍വ അടിമൈ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 97 ആയി.

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ച്
തിരുവനന്തപുരം-219, മലപ്പുറം-129, കാസര്‍കോട്-153, എറണാകുളം-73, ആലപ്പുഴ-99, തൃശ്ശൂര്‍-74, കണ്ണൂര്‍-33, കോട്ടയം-40, കോഴിക്കോട്-174, പാലക്കാട്-136, ഇടുക്കി-58, പത്തനംതിട്ട-33, കൊല്ലം-31, വയനാട്-46.

രോഗമുക്തി നേടിയവര്‍ ജില്ല തിരിച്ച്
തിരുവനന്തപുരം-137, കൊല്ലം-49 പത്തനംതിട്ട-46, ആലപ്പുഴ-30, കോട്ടയം-54, ഇടുക്കി-20, എറണാകുളം-146, തൃശ്ശൂര്‍-48, പാലക്കാട്-41, മലപ്പുറം-114, കോഴിക്കോട്-16, വയനാട്- 20, കണ്ണൂര്‍-18, കാസര്‍കോട്-61, ഇടുക്കി-20 എന്നിങ്ങനെയാണ്.

Most Popular