Thursday, August 5, 2021
Home News Kerala കോവിഡ്: കേരളത്തിൽ സ്ഥിതി രൂക്ഷം; രോഗികളുടെ എണ്ണം ഇന്നും ആറായിരത്തിന് മുകളിൽ

കോവിഡ്: കേരളത്തിൽ സ്ഥിതി രൂക്ഷം; രോഗികളുടെ എണ്ണം ഇന്നും ആറായിരത്തിന് മുകളിൽ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6,477 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിൽ 58 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 198 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 5,418 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 713 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6,131 സമ്പർക്ക രോഗികളാണുള്ളത്. നിലവിൽ ചികിത്സയിലുള്ളത് 48,892 പേരാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3,481 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. ഇതോടെ സംസ്ഥാനത്ത് 1,11,331 പേർ ഇതുവരെ രോഗമുക്തി നേടി.

22 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബർ മൂന്നിന് മരിച്ച കൊല്ലം വാഴത്തോപ്പ് സ്വദേശി ജോർജ് (69), സെപ്റ്റംബർ 10ന് മരിച്ച ആലപ്പുഴ കീരിക്കാട് സ്വദേശി കരുണാകരൻ (85), സെപ്റ്റംബർ 11ന് മരിച്ച കോട്ടയം താഴത്തങ്ങാടി സ്വദേശി ജേക്കബ് ജോർജ് (82), ആലപ്പുഴ തായിക്കൽ സ്വദേശി എ എൻ മുകുന്ദൻ (57), സെപ്റ്റംബർ 14ന് മരിച്ച ആലപ്പുഴ അദികാട്ടുകുളങ്ങര സ്വദേശിനി ജാസ്മിൻ സക്കീർ (39), സെപ്റ്റംബർ 18ന് മരിച്ച കൊല്ലം സ്വദേശി സദാശിവൻ (90), ആലപ്പുഴ സ്വദേശി ക്ലീറ്റസ് (82), സെപ്റ്റംബർ 19ന് മരിച്ച തൃശൂർ വടൂർക്കര സ്വദേശി മുഹമ്മദ് സുനീർ (45), കോഴിക്കോട് സ്വദേശി അക്ബർ പാഷ (40), സെപ്റ്റംബർ 20ന് മരിച്ച മലപ്പുറം സ്വദേശി സൈനുദ്ദീൻ (58), സെപ്റ്റംബർ 21ന് മരിച്ച തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രാജേഷ് (45), കോട്ടയം വൈക്കം സ്വദേശി ആകാശ് (18), തൃശൂർ കുന്നംകുളം സ്വദേശി പി പി ദേവിസ് (65), സെപ്റ്റംബർ 22ന് മരിച്ച പത്തനംതിട്ട സ്വദേശിനി ഡെൽബിൻ (50), തിരുവനന്തപുരം കണ്ണമ്മൂല സ്വദേശിനി കലാമണി (58), തിരുവനന്തപുരം കരമന സ്വദേശി വിജയൻ (59), തൃശൂർ സ്വദേശി ചന്ദ്രശേഖരൻ (90), കോട്ടയം സ്വദേശി മനോജ് സ്റ്റീഫൻ തോമസ് (57), സെപ്റ്റംബർ 23ന് മരിച്ച ചടയമംഗലം സ്വദേശി വാവകുഞ്ഞ് (68), തിരുവനന്തപുരം വെള്ളറട സ്വദേശി തോമസ് കോർണാല്ലസ് (60), സെപ്റ്റംബർ 24ന് മരിച്ച തിരുവനന്തപുരം ആനയറ സ്വദേശിനി പദ്മാവതി (67), കോട്ടയം പനച്ചിക്കാട് സ്വദേശി സി ജെ ജോസഫ് (65) എന്നിവരുടെ മരണശേഷമുള്ള പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 635 ആയി.

രോഗബാധിതർ (ജില്ല തിരിച്ച്)
തിരുവനന്തപുരം- 814, മലപ്പുറം- 784, കോഴിക്കോട്- 690, എറണാകുളം- 655, തൃശൂർ- 607, കൊല്ലം- 569, ആലപ്പുഴ- 551, കണ്ണൂർ-419, പാലക്കാട്- 419, കോട്ടയം- 322, കാസർകോട്- 268, പത്തനംതിട്ട- 191, ഇടുക്കി- 114, വയനാട്- 74.

സമ്പർക്കരോഗികൾ
തിരുവനന്തപുരം- 794, മലപ്പുറം- 753, കോഴിക്കോട്- 676, എറണാകുളം- 619, തൃശൂർ- 596, കൊല്ലം- 552, ആലപ്പുഴ- 516, പാലക്കാട്- 396, കണ്ണൂർ- 353, കോട്ടയം- 320, കാസർകോട്- 251, പത്തനംതിട്ട- 143, ഇടുക്കി- 97, വയനാട്- 65.

80 ആരോഗ്യ പ്രവർത്തകർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. കണ്ണൂർ- 19, തിരുവനന്തപുരം- 14, എറണാകുളം- 9, കൊല്ലം, പത്തനംതിട്ട, തൃശൂർ, കാസർകോട് ആറ് വീതം, പാലക്കാട്- അഞ്ച്, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് മൂന്ന് വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 10 ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചു.

രോഗമുക്തർ
തിരുവനന്തപുരം- 411, കൊല്ലം- 207, പത്തനംതിട്ട- 120, ആലപ്പുഴ- 218, കോട്ടയം- 193, ഇടുക്കി- 69, എറണാകുളം- 325, തൃശൂർ- 252, പാലക്കാട്- 223, മലപ്പുറം- 588, കോഴിക്കോട്- 472, വയനാട്- 79, കണ്ണൂർ- 217, കാസർകോട്- 107.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,15,691 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,88,265 പേർ വീട്/ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിലും 27,426 പേർ വിവിധ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3,410 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Most Popular