Friday, August 6, 2021
Home News International ബഹുഭര്‍തൃത്വം നിയമ വിധേയമാക്കാനുള്ള നീക്കവുമായി ദക്ഷിണാഫ്രിക്ക

ബഹുഭര്‍തൃത്വം നിയമ വിധേയമാക്കാനുള്ള നീക്കവുമായി ദക്ഷിണാഫ്രിക്ക

കേപ്ടൗണ്‍: ബഹുഭര്‍തൃത്വം നിയമ വിധേയമാക്കാനുള്ള നീക്കവുമായി ദക്ഷിണാഫ്രിക്ക. വിവാഹ നിയമങ്ങള്‍ പരിഷ്‌ക്കരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നിയമം കൊണ്ടുവരുന്നത്. ന്നിലധികം ഭര്‍ത്താക്കന്മാരെ സ്ത്രീകള്‍ക്ക് സ്വീകരിക്കാന്‍ അനുമതി നല്‍കാനുള്ള നിര്‍ദേശമാണ് ദക്ഷിണാഫ്രിക്ക മുന്നോട്ട് വെച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര മന്ത്രാലയമാണ് ബഹുഭര്‍തൃത്വം നിയമവിധേയമാക്കാന്‍ നിര്‍ദേശിച്ചു കൊണ്ടുള്ള ഹരിതപത്രം പുറത്തിറക്കിയത്. ദക്ഷിണാഫ്രിക്കയില്‍ നിലവില്‍ ബഹുഭാര്യാത്വം നിയമവിധേയമാണ്. പുതിയ പരിഷ്‌ക്കരണത്തിലൂടെ മുസ്‌ലിം, ഹിന്ദു, ജൂത വിവാഹങ്ങള്‍ക്കും നിയമപരമായ സാധുത നല്‍കും. അതേസമയം, സര്‍ക്കാര്‍ നീക്കത്തിനെതിരേ വിവിധ സാമൂഹിക, മത വിഭാഗങ്ങളില്‍നിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

Most Popular