ന്യൂഡല്‍ഹി: വിദേശത്ത് നിന്നെത്തുന്നവർക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം. ഫെബ്രുവരി 14മുതലാണ് ഈ നിർദേശങ്ങൾ പ്രാബല്യത്തിൽ വരിക. നിർബന്ധിത ക്വാറന്റൈൻ കേന്ദ്രം ഒഴിവാക്കി. പകരം പതിനാല് ദിവസത്തേക്ക് സ്വയം നിരീക്ഷണം മതിയാകും. റിസ്ക് രാജ്യങ്ങളുടെ കാറ്റഗറിയും ഒഴിവാക്കിയിട്ടുണ്ട്.
വിദേശത്തുനിന്നെത്തുന്നവര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ ലഭ്യമായ സത്യവാങ്മൂലം ഓണ്‍ലൈനായി പൂരിപ്പിച്ച് നല്‍കണം. രണ്ടാഴ്ചത്തെ യാത്രാവിവരങ്ങളും വ്യക്തമാക്കണം.