News Flash
X
ബേക്കറി മുതല്‍ കൃഷി ഫാമുകള്‍ വരെ; അരക്കോടി വരെ പ്രവാസി വായ്പ ; ഐടി സ്റ്റാര്‍ട്ടപ്പും തുടങ്ങാം

ബേക്കറി മുതല്‍ കൃഷി ഫാമുകള്‍ വരെ; അരക്കോടി വരെ പ്രവാസി വായ്പ ; ഐടി സ്റ്റാര്‍ട്ടപ്പും തുടങ്ങാം

personTF access_timeMonday October 26, 2020
HIGHLIGHTS
കോവിഡിനെത്തുടര്‍ന്ന് മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി സംരംഭം തുടങ്ങുന്ന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത് 4897 പേര്‍.

തിരുവനന്തപുരം: കോവിഡിനെത്തുടര്‍ന്ന് മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി സംരംഭം തുടങ്ങുന്ന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത് 4897 പേര്‍. സഹായം നല്‍കുന്ന നോര്‍ക്കയുടെ എന്‍ഡിപ്രേം പദ്ധതിയില്‍ ആറുമാസത്തിനിടെ രജിസ്റ്റര്‍ ചെയ്തവരുടെ കണക്കാണിത്. കഴിഞ്ഞവര്‍ഷം 1043 പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത് .
ടാക്‌സി സര്‍വീസ് തുടങ്ങാനാണ് കൂടുതല്‍ പേര്‍ താല്‍പ്പര്യം കാണിച്ചതെങ്കില്‍ ഇപ്പോള്‍ റസ്‌റ്റോറന്റ്, ബേക്കറി, വര്‍ക്ക് ഷോപ്പ്, ഓയില്‍ മില്‍, കറി പൗഡര്‍ നിര്‍മ്മാണം, സുഗന്ധ വ്യജ്ഞന യൂണിറ്റുകള്‍, ചപ്പാത്തി നിര്‍മ്മാണം, കൃഷി ഫാമുകള്‍, സ്‌പോര്‍ട്‌സ് ഹബ്ബ്, ജിംനേഷ്യം തുടങ്ങിയ സംരംഭങ്ങളോടാണ് താല്‍പ്പര്ം പ്രകടിപ്പിക്കുന്നത്.എന്‍ഡിപ്രേം പദ്ധതിയില്‍ അരക്കോടിവരെ പ്രവാസികള്‍ക്ക് വായ്പ നല്‍കും. നേരത്തെ ഇത് 30 ലക്ഷമായിരുന്നു. നോര്‍ക്ക സബ്‌സിഡി 15 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കും.
പദ്ധതിക്കായി 18 കോടിയാണ് ബജറ്റില്‍ അനുവദിച്ചത്. ഇത് 40 കോടിയായി ഉയര്‍ത്തും. സംസ്ഥാനത്തെ
18 ധനസ്ഥാപനമാണ് പദ്ധതിയുമായി സഹകരിക്കുന്നത്. ഈ വര്‍ഷം 5000 പ്രവാസികള്‍ക്ക് സഹായം നല്‍കുമെന്ന് നോര്‍ക്ക റെസിഡന്റ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ അറിയിച്ചു.
പ്രവാസികള്‍ക്ക് ഐടിമേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനും സഹായം നല്‍കും. ഡ്രീം കേരള പദ്ധതിയില്‍ പ്രവാസികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ നടപടി പുരോഗമിക്കുന്നുണ്ട്. ഇതുവരെ 3000 പേര്‍ രജിസ്റ്റര്‍ ചെയ്തു.
പ്രവാസികള്‍ക്ക് സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാന്‍ സപ്ലൈക്കോയുമായി ചേര്‍ന്ന് നോര്‍ക്ക പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അഞ്ച് പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്ന പ്രവാസി സൊസൈറ്റികള്‍ക്ക് മൂന്നുലക്ഷം വരെ സഹായം നല്‍കും. ഈ വര്‍ഷം 60 സൊസൈറ്റിക്ക് സഹായം നല്‍കും
എല്ലാ പഞ്ചായത്തിലും പ്രവാസി അപ്പക്‌സ് സൊസൈറ്റികളും തുടങ്ങും പത്തുപേര്‍ക്കെങ്കിലും തൊഴില്‍ നല്‍കുന്ന സംരംഭം ആരംഭിക്കണമെന്നാണ് വ്യവസ്ഥ.
വസ്ഥ.

SHARE :
folder_openTags
content_copyCategory