Sunday, January 23, 2022
HomeNewsInternational2022-നെ വരവേറ്റ് ലോകം; പ്രതീക്ഷകളുടെ പുത്തൻ വര്ഷം

2022-നെ വരവേറ്റ് ലോകം; പ്രതീക്ഷകളുടെ പുത്തൻ വര്ഷം

പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി 2022 നെ വരവേറ്റ് ലോകം. പസഫിക് ദ്വീപ് രാജ്യമായ ടോങ്കയിലാണ് ലോകത്താദ്യമായി 2022 പിറന്നത്. പസഫിക്കിലെ അന്താരാഷ്ട്ര ദിനമാറ്റ രേഖയുടെ തൊട്ടു പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ടോങ്കയില്‍ 31ന് ഇന്ത്യന്‍ സമയം വൈകിട്ട് 3.30നാണ് പുതുവര്‍ഷമെത്തിയത്. പിന്നാല സമോവ, കിരിബാത്തി എന്നിവിടങ്ങളിലും പുതുവര്‍ഷം പിറന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ചെറിയ ആഘോഷങ്ങള്‍ മാത്രമായിരുന്നു ഈ രാജ്യങ്ങളില്‍ സംഘടിപ്പിച്ചത്. ജപ്പാൻ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ചൈന, ഫിലിപ്പീൻസ്, സിംഗപ്പുർ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളും ഇന്ത്യക്ക് മുമ്പേ പുതുവര്‍ഷത്തെ വരവേറ്റു. യുഎസിന് സമീപമുള്ള ജനവാസമില്ലാത്ത ഹൗലാൻഡ്, ബേക്കർ ദ്വീപുകളിലാകും പുതുവര്‍ഷത്തിലേക്ക് ഏറ്റവുമൊടുവില്‍ പ്രവേശിക്കുന്നത്. ജനുവരി ഒന്നിന് ഇന്ത്യൻ സമയം വൈകിട്ട്‌ 5.30നാണ് ഇവിടെ 2022 പിറക്കുക.

ആ​ഗോളതലത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ലോകം തുടര്‍ച്ചയായി രണ്ടാം തവണയും പുതുവത്സരം ആഘോഷിക്കുന്നത്. ഒമിക്രോണ്‍ ആഴ്ചകള്‍കൊണ്ട് 115 രാജ്യത്തിൽ റിപ്പോര്‍ട്ട് ചെയ്ത‌തിനെത്തുടര്‍ന്ന് പലയിടത്തും ആഘോഷങ്ങള്‍ക്ക് നിറംമങ്ങി. പല വന്‍ ​ന​ഗരത്തിലും ആള്‍ക്കൂട്ടം തിങ്ങിക്കൂടിയേക്കാവുന്ന പരിപാടികൾ റദ്ദാക്കി. ന്യൂസിലന്‍ഡില്‍ ഒമിക്രോണ്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെങ്കിലും കരുതലെന്നോണം പലന​ഗരങ്ങളിലും പരമ്പരാ​ഗതമായി നടത്തിവന്നിരുന്ന വെടിക്കെട്ടുകളുള്‍പ്പെടെ റദ്ദാക്കിയിരുന്നു .

Most Popular