Saturday, April 17, 2021
Home News National പശു മാംസം വിറ്റെന്ന് ആരോപിച്ച് മർദനം: ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ എൻഎച്ച്ആർസി ഉത്തരവ്

പശു മാംസം വിറ്റെന്ന് ആരോപിച്ച് മർദനം: ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ എൻഎച്ച്ആർസി ഉത്തരവ്

ഗുവാഹത്തി: പശു മാംസം വിറ്റെന്നാരോപിച്ച് അസമിലെ മധുപുരയിൽ ഹിന്ദുത്വ തീവ്രവാദികൾ ക്രൂരമർധനത്തിന് ഇരയാക്കിയ ഷൗക്കത്ത് അലിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് സംസ്ഥാന സർക്കാറിന് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. ഒക്ടോബർ 24നകം നഷ്ടപരിഹാരം നൽകണം.

2019 ഏപ്രിൽ ഏഴിന് ബിശ്വനാഥ് ചാരിയാലിയിൽ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽവെച്ചാണ് ഷൗക്കത്ത് അലി ആക്രമിക്കപ്പെട്ടത്. അക്രമികൾ തന്നെ മർദിക്കുമ്പോൾ പോലീസുകാർ നോക്കിനിൽക്കുകയായിരുന്നെന്ന് ഷൗക്കത്തലി പറഞ്ഞിരുന്നു. പോലീസിന്റെ നടപടി ചൂണ്ടിക്കാണിച്ച് കോൺഗ്രസ് നേതാവ് ദെബബ്രത സൈകിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.

സംഭവത്തിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് നാല് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാനും മനുഷ്യാവകാശ കമ്മീഷൻ ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ട്.

Most Popular