എന്‍.ഐ.എ കേ​സി​ല്‍ ജാ​മ്യം ല​ഭി​ച്ച സ്വ​പ്ന സു​രേ​ഷ് ജ​യി​ല്‍ മോചിതയായി

swapna-suresh-gold-smuggling

കൊ​ച്ചി: ന​യ​ത​ന്ത്ര ചാ​ന​ലി​ലൂ​ടെ​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബന്ധപ്പെട്ട എന്‍.ഐ.എ കേ​സി​ല്‍ ജാ​മ്യം ല​ഭി​ച്ച സ്വ​പ്ന സു​രേ​ഷ് ജ​യി​ല്‍ മോചിതയായി. തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് ഉച്ചക്ക് 11.30ഒാടെയാണ് സ്വപ്ന പുറത്തിറങ്ങിയത്. സ്വപ്ന അമ്മയ്ക്കൊപ്പം ബാലരാമപുരത്തെ വീട്ടിലേക്ക് തിരിച്ചു. സ്വപ്നയുടെ അമ്മ ജാമ്യരേഖകളുമായി അട്ടക്കുളങ്ങര ജയിലിലെത്തി രേഖകള്‍ കൈമാറിയിരുന്നു. ജാമ്യം ലഭിച്ച് നാല് ദിവസം കഴിഞ്ഞെങ്കിലും ജാമ്യ നടപടികള്‍ പൂര്‍ത്തിയാകാത്തതായിരുന്നു മോചനം ൈവകിയത്. ഇന്നലെ വൈകിട്ടോടെ കോടതി നടപടികളെല്ലാം പൂര്‍ത്തിയായി. ജയിൽ മോചിതയായ സ്വപ്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പിന്നെ പറയാമെന്നായിരുന്നു പ്രതികരണം.