Wednesday, November 30, 2022
HomeEntertainment'പടവെട്ട്' ഒടിടിയിലേക്ക്; നാളെ മുതൽ നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ്

‘പടവെട്ട്’ ഒടിടിയിലേക്ക്; നാളെ മുതൽ നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ്

‘പടവെട്ട്’ നാളെ മുതൽ നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ്. തെക്കന്‍ കേരളത്തിലെ അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗം ആളുകളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സണ്ണി വെയ്ന്‍, വിക്രം മെഹ്‌റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ലിജു കൃഷ്ണ തന്നെയാണ്.

ഷമ്മി തിലകന്‍, അദിതി രവി, ഷൈന്‍ ടോം ചാക്കോ, രമ്യ സുരേഷ്, ബാലന്‍ പാറയ്ക്കല്‍, കൈനകരി തങ്കരാജ്, മനോജ് ഉമ്മന്‍, വിജയ രാഘവന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, അനില്‍ നെടുമങ്ങാട്, സണ്ണി വെയ്‌ന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ഛായാഗ്രഹണം ദീപക് ഡി മേനോന്‍, എഡിറ്റിങ്ങ് ഷഫീക്ക് മുഹമ്മദ് അലി എന്നിവര്‍ നിര്‍വ്വഹിക്കുന്നു.

Most Popular