Wednesday, January 19, 2022
HomeNewsKeralaസംസ്ഥാനത്ത് ഇതുവരെ വാക്‌സിനെടുക്കാത്തത് അയ്യായിരത്തോളം അധ്യാപകർ ;പേരുവിവരങ്ങൾ പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് ഇതുവരെ വാക്‌സിനെടുക്കാത്തത് അയ്യായിരത്തോളം അധ്യാപകർ ;പേരുവിവരങ്ങൾ പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം:കോവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ പേരു വിവരങ്ങള്‍ പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ശിവന്‍കുട്ടി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. അയ്യായിരത്തോളം അധ്യാപകര്‍ വാക്‌സീന്‍ എടുത്തിട്ടില്ല . ഇവരുടെ വിവരങ്ങള്‍ ഇന്ന് ഉച്ചയ്ക്കു പുറത്തുവിടും . വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ ആരൊക്കെയന്ന് സമൂഹം അറിയണം. ചില അധ്യാപകര്‍ വാക്‌സിനെടുക്കാതെ സ്‌കൂളില്‍ വരുന്നുണ്ടെന്ന് മന്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ നടപടി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല. വാക്‌സിന്‍ എടുക്കാത്ത അധ്യാപകരെ സ്‌കൂളില്‍ വരാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിക്കുന്നതായും ശിവന്‍കുട്ടി ആരോപിച്ചു. കുട്ടികളുടെ ആരോഗ്യത്തിനാണ് സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കുന്നത്. കുട്ടികളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

Most Popular