ന്യൂഡല്‍ഹി: പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് നൂപുര്‍ ശര്‍മയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി.
തന്റെ പരാമര്‍ശത്തില്‍ നൂപുര്‍ ശര്‍മ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. നൂപുര്‍ ശര്‍മയുടെ പ്രസ്താവനയാണ് ഉദയ്പൂരിലെ കൊലപാതകത്തിന് കാരണമെന്നും സുപ്രീംകോടതി പറഞ്ഞു.
പാര്‍ട്ടി വക്താവെന്നത് എന്തും പറയാനുള്ള ലൈസന്‍സല്ലെന്നും പ്രസ്താവന പിന്‍വലിച്ച് രാജ്യത്തോട് മാപ്പ് പറയണമെന്നും കോടതി പറഞ്ഞു.