Sunday, January 23, 2022
HomeNewsKeralaനോർക്ക റൂട്ട്സിന്റെ വിദേശ ഭാഷ പരിശീലന പദ്ധതിയിലേക്ക് അപേക്ഷിക്കാം

നോർക്ക റൂട്ട്സിന്റെ വിദേശ ഭാഷ പരിശീലന പദ്ധതിയിലേക്ക് അപേക്ഷിക്കാം

കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് അസാപ്പുമായി ചേര്‍ന്ന് ആവിഷ്‌കരിച്ചിരിക്കുന്ന വിദേശഭാഷാ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജാപ്പനീസ്, ജര്‍മ്മന്‍, ഇംഗ്ലീഷ് ( ഐ.ഇ.എല്‍.ടി.എസ്, ഒ.ഇ.ടി), ഫ്രഞ്ച് എന്നീ ഭാഷകളിലാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്.

50 ശതമാനം ഫീസ് സബ്സിഡിയോടെ നടത്തിവരുന്ന ജാപ്പനീസ്, ജര്‍മ്മന്‍,ഫ്രഞ്ച് ഭാഷാപ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കാന്‍ ചുവടെ കാണുന്ന ലിങ്കുകള്‍ സന്ദര്‍ശിക്കുക. അവസാന തീയതി: ഡിസംബര്‍ 25.

Most Popular