റേഡിയോ ആക്ടീവ് ‘സുനാമി’; മുന്നറിയിപ്പുമായി ഉത്തരകൊറിയ

സിയൂള്‍: റേഡിയോ ആക്ടീവ് ‘സുനാമി’ പരീക്ഷണവുമായ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍. കൊറിയന്‍ മേഖലയില്‍ നടക്കുന്ന യുഎസ്-ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസം തുടരവേയാണ് മുന്നറിയിപ്പുമായി ഉത്തരകൊറിയയുടെ പുതിയ പരീക്ഷണം. ആണവാക്രമണ ശേഷിയുള്ള അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ പരീക്ഷിച്ചാണു പുതിയ പ്രകോപനം.
റേഡിയോ ആക്ടീവതയുള്ള സുനാമി സൃഷ്ടിക്കാന്‍ കഴിയുന്ന ഡ്രോണാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. ഏകാധിപതി കിം ജോംഗ് ഉന്നിന്റെയും മകളുടെയും സാന്നിധ്യത്തിലായിരുന്നു പരീക്ഷണം. ഉത്തരകൊറിയന്‍ സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സി കെസിഎന്‍എയാണ് ഡ്രോണ്‍ പരീക്ഷണത്തിന്റെ വാര്‍ത്ത പുറത്തുവിട്ടത്.
ഡ്രോണ്‍ വെള്ളത്തിനടിയില്‍ 80 മുതല്‍ 150 മീറ്റര്‍ താഴ്ചയില്‍ 59 മണിക്കൂറിലധികം സമയം സഞ്ചരിച്ചു. കിഴക്കന്‍ തീരത്തെ കടലില്‍ പൊട്ടിത്തെറിച്ചതായും ഉത്തരകൊറിയന്‍ സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.