ചെന്നൈ: ഇന്ത്യയിൽ നിരോധിച്ച ഓൺലൈൻ ഗെയിമായ പബ്ജി കളിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് തമിഴ്നാട്ടിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു. രാജകുമാർ-സുനിത ദമ്പതികളുടെ മകൻ സജൻ (14) ആണ് വിഷം കഴിച്ച് മരിച്ചത്.
കന്യാകുമാരി ജില്ലയിലെ മണവാളകുറിച്ചിയിലാണ് സംഭവം. പബ്ജി കളിക്കാൻ ഫോണും, റമ്മി കളിക്കാൻ കാശും നൽകാത്തതിനാലാണ് ആത്മഹത്യയെന്നാണ് പോലീസ് നിഗമനം.