ഇന്ത്യൻ വെൽസ് മാസ്റ്റേഴ്‌സ് ഇവന്റിൽ നിന്ന് ജോക്കോവിച്ച് പിന്മാറി

എടിപി/ഡബ്ല്യുടിഎ: ഇന്ത്യൻ വെൽസ് മാസ്റ്റേഴ്‌സ് ഇവന്റിൽ നിന്ന് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് പിന്മാറി.കോവിഡ് വാക്സിൻ എടുത്തിട്ടില്ലാത്തതിനാൽ ജോക്കോവിച്ചിന് അമേരിക്കയിൽ പ്രവേശിക്കാൻ കഴിയില്ല. പക്ഷേ പ്രവേശിക്കാൻ പ്രത്യേക അനുമതിക്കായി അപേക്ഷ നൽകിയത് യുഎസ് അധികാരികൾ തള്ളിയതോടെയാണ് പിന്മാറ്റം.ഇന്ത്യൻ വെൽസ് എടിപി 1000 ഇവന്റ് അടുത്തയാഴ്ച കാലിഫോർണിയയിൽ ആണ് ആരംഭിക്കുക.
പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത അന്താരാഷ്‌ട്ര യാത്രക്കാരെ രാജ്യത്തേക്ക് പ്രവേശിക്കാൻ യുഎസ് ഇപ്പോഴും അനുവദിക്കുന്നില്ല, ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്‌മിനിസ്‌ട്രേഷൻ അടുത്തിടെ ഈ നയം കുറഞ്ഞത് ഏപ്രിൽ പകുതി വരെ മാറില്ലെന്ന് സൂചിപ്പിച്ചിരുന്നു.