ന്യുഡിൽസ് ഉണ്ടാക്കുന്ന വീഡിയോ കണ്ടിട്ടുണ്ടോ? ഇത് കണ്ടുകഴിഞ്ഞാൽ പിന്നെ നിങൾ ന്യുഡിൽസ് കഴിക്കില്ല

എളുപ്പം പാചകം ചെയ്യാമെന്നത് കൊണ്ട് ന്യൂഡില്‍സ് വീടുകളിലെ ഇഷ്ട ഭക്ഷണമായി മാറി കഴിഞ്ഞു. ആഢംബര ഹോട്ടലുകള്‍ക്ക് പുറമേ വഴിയരികിലെ തട്ടുകടകളില്‍ വരെ ന്യൂഡില്‍സ് കിട്ടും. സ്ട്രീറ്റ് ഫുഡ് വില്‍ക്കുന്ന കടകളില്‍ പോലും ന്യൂഡില്‍സ് കഴിക്കാന്‍ തിരക്കാണ്. ഇപ്പോള്‍ ന്യൂഡില്‍സ് ഉണ്ടാക്കുന്ന വിധത്തിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്. ന്യൂഡില്‍സ് കഴിക്കാനുള്ള കൊതി കൊണ്ട് വീഡിയോ കാണാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഒരു നിമിഷം!, ഈ വീഡിയോ കണ്ടാല്‍ ന്യൂഡില്‍സ് കഴിക്കുന്നതിനെ കുറിച്ച്‌ രണ്ടാമത് ഒരിക്കല്‍ കൂടി ആലോചിച്ച്‌ പോകും.

ആരോഗ്യപരിപാലനം ഉറപ്പാക്കാന്‍ നിര്‍ബന്ധമായി സ്വീകരിക്കേണ്ട നടപടികള്‍ ഒന്നുമില്ലാതെയാണ് ഇവിടെ ന്യൂഡില്‍സ് നിര്‍മ്മാണം. പലപ്പോഴും തൊഴിലാളികള്‍ അലക്ഷ്യമായി ന്യൂഡില്‍സ് വലിച്ചെറിയുന്നത് കാണാം. വൃത്തിയാക്കാത്ത കണ്ടെയ്‌നറുകളില്‍ ന്യൂഡില്‍സ് ഇടുന്നത് കാണുമ്പോൾ ഇനി ന്യൂഡില്‍സ് കഴിക്കുന്നതിന് മുന്‍പ് ഒന്നു ആലോചിച്ചു എന്നും വരാം. എന്നാൽ ഇത് എവിടെ നിന്നാണ് ഷൂട്ട് ചെയ്തിരിക്കുന്നത് എന്നത് എവിടെയും സൂചിപ്പിച്ചിട്ടില്ല.