Wednesday, September 22, 2021
Home News International വാക്‌സിന് പകരം 9000 ലധികം ആളുകൾക്ക് നഴ്‌സ്‌ കുത്തിവച്ചത് ഉപ്പുലായനി

വാക്‌സിന് പകരം 9000 ലധികം ആളുകൾക്ക് നഴ്‌സ്‌ കുത്തിവച്ചത് ഉപ്പുലായനി

ബര്‍ലിന്‍: വാക്‌സിന് പകരം 9000 ലധികം ആളുകൾക്ക് നഴ്‌സ്‌ കുത്തിവച്ചത് ഉപ്പുലായനി. ഏപ്രിലിലാണ്​ ഫൈസര്‍ വാക്​സിന്​ പകരം ജര്‍മന്‍ നഴ്​സ്​ ഉപ്പുവെള്ളം കുത്തിവെച്ചതെന്ന്​ ‘മെട്രോ യു.കെ’ റിപ്പോര്‍ട്ട്​ ചെയ്യുന്നു. ആരോപണം ഉയര്‍ന്നതോടെ ആറ്​ പേര്‍ക്ക്​ ഉപ്പുലായനി കുത്തിവെച്ചത്​ താനാണെന്ന്​ നഴ്​സ്​ സമ്മതിച്ചിരുന്നു. ഫൈസര്‍ വാക്​സിന്‍റെ ഒരു കുപ്പി ​തന്‍റെ കൈയില്‍ നിന്ന്​ നഷ്​ടപ്പെട്ട്​ പോയതിനാലാണ്​ അങ്ങനെ ചെയ്​തതെന്നായിരുന്നു​ വിശദീകരണം​.

ആന്‍ഡിബോഡി പരിശോധനയില്‍ ധാരാളം പേരെ ഇവര്‍ കബളിപ്പിച്ചതായി കണ്ടെത്തി. കൂടാതെ വാക്​സിനെ വിമര്‍ശിച്ച്‌​​ ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ പങ്കുവച്ചിരുന്നതായും പോലീസ് പറഞ്ഞു . ഇതോടെ മാര്‍ച്ച്‌​ അഞ്ചിനും ഏപ്രില്‍ 20നും ഇടയില്‍ കുത്തിവെപ്പെടുത്തവര്‍ക്ക്​ വീണ്ടും വാക്​സിന്‍ നല്‍കുമെന്ന്​ ​ ജില്ല അഡ്​മിനിസ്​ട്രേറ്റര്‍ വ്യക്തമാക്കിയത്​​. വ്യക്തതതയില്ലാത്തതിനാലാണ്​ 8577 പേര്‍ക്കും വീണ്ടും വാക്​സിന്‍ നല്‍കാന്‍ തീരുമാനിച്ചത്​.

കുത്തിവെപ്പെടുത്ത എല്ലാവരും 70 വയസിന്​ മുകളില്‍ പ്രായമുള്ളവരാണെന്നതാണ്​ ആശങ്കയെന്ന്​ ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു.
ജര്‍മന്‍ ജനസംഖ്യയുടെ 57 ശതമാനം പേരും കോവിഡ്​ പ്രതിരോധ കുത്തി​വെപ്പെടുത്തതായാണ്​ കണക്കുകള്‍. 91000 പേരാണ്​ ജര്‍മനിയില്‍ കോവിഡ്​്​ ബാധിച്ച്‌​ മരിച്ചത്​.

 

Most Popular