Thursday, August 5, 2021
Home News Kerala OCGPA 150 ഓളം പ്രവാസികുടുംബങ്ങൾക്ക് കിറ്റ് വിതരണവും സഹായ ധനവും നൽകി

OCGPA 150 ഓളം പ്രവാസികുടുംബങ്ങൾക്ക് കിറ്റ് വിതരണവും സഹായ ധനവും നൽകി

ഒതായി ചാത്തല്ലൂർ ഗ്ലോബൽ പ്രവാസി അസോസിയേഷൻ (OCGPA) 150 ഓളം പ്രവാസി കടുംബങ്ങൾക്ക് കിറ്റ് വിതരണവും സഹായ ധനവും നൽകി. പരിപാടി പി കെ ബഷീർ എം ൽ എ കിറ്റ് വിതരണം ചെയ്ത് നിർവഹിച്ചു. പരിപാടിയിൽ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സമർപ്പിക്കുന്നതിനായി പ്രവാസികൾ അനുഭവിക്കുന്ന യാത്രാക്ലേശവും സാമ്പത്തിക ബുദ്ധിമുട്ടുകളും അറിയിച്ചുകൊണ്ടുള്ള ഒരു നിവേദനവും ബഷീർ സാഹിബിനു കൈമാറി. പഞ്ചയാത്ത് തലത്തിൽ പ്രവാസികൾക്ക് വേണ്ടി ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ചൂണ്ടി കാട്ടി പഞ്ചയാത്ത് പ്രസിഡന്റ് ടി അഭിലാഷിനും നിവേദനം നൽകി.

കോവിഡ് മഹാമാരി കാരണം ഗൾഫിലേക്ക് മടങ്ങാൻ സാധിക്കാതെ പ്രയാസപ്പെടുന്ന ഒതായി ചാത്തല്ലൂർ പ്രേദേശത്ത് നിന്നുള്ള 100 ഓളം പ്രവാസി കുടുംബങ്ങള്ക്കാണ് ഒതായി ചാത്തല്ലൂർ ഗ്ലോബൽ പ്രവാസി അസോസിയേഷൻ കിറ്റും സഹായ ധനവും നല്കുന്നത്. തിരഞ്ഞെടുത്ത അർഹരായ 50 ഓളം വരുന്ന നിർധനരായ മുൻ പ്രവാസികൾക്ക് കിറ്റും നൽകുന്നു.

ഒതായി എടപ്പറ്റ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഏറനാട് മണ്ഡലം പി കെ ബഷീർ MLA പ്രവാസികൾക്കുള്ള കിറ്റും സാമ്പത്തിക സഹായവും, കിറ്റ് വിതരണ ചുമതലയുള്ള ഏരിയ കൺവീനർമാരായ യൂസിഫ് യു,ഗഫൂർ പുന്നോത്ത്‌, ഷാഫി പി,സാദിഖ് പനക്കൽ എന്നിവർക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഏറനാട് എം ൽ എ പി കെ ബഷീർ മുഖേനെ പ്രവാസികളുടെ ആവിശ്യങ്ങൾ അടങ്ങിയ നിവേദനം നൽകി. കോവിഡ് കാരണം 10 ലക്ഷത്തിലധികം പ്രവാസികളാണ് നാട്ടിൽ കുടുങ്ങി കിടക്കുന്നത് ഇവരെ കേന്ത്ര ഗവമെന്റിൽ സമ്മർദ്ദം ചെലുത്തി ഗൾഫിലേക്ക് തിരിച്ച് പോകാനുള്ള അവസരമൊരുക്കണം. 5 ലക്ഷം ലോൺ അനുവദിക്കണം, ഗൾഫ് രാജ്യങ്ങളുമായി എയർ ബബിൾ കരാറില്ലാത്ത രാജ്യങ്ങളുമായി ഉടൻ എയർ ബബിൾ കരാറുണ്ടാക്കണം. വിദേശ യാത്രക്ക് വേണ്ട രേഖകൾ വിദേശ വെബ്സൈറ്റുകളിൽ അപ്‌ലോഡ് ആകാത്ത സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കണം തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയതാണ് നിവേദനം –  പ്രസിഡന്റ് സുൽഫീക്കർ ഒതായി, ജനറൽ സെക്രട്ടറി അസ്‌കർ പള്ളി പറമ്പൻ, ചെയർമാൻ അഷ്‌റഫ് പി വി, അഹ്മദ് കുട്ടി ഖജാൻജി തുടങ്ങിയവർ ഒപ്പിട്ട നിവേദനം സാദിക്കലി പി വി, മുജീബ് കെ സി, തുടങ്ങിയവർ ആണ് നൽകിയത്.

നിവേദനത്തിൽ പറഞ്ഞ കാര്യങ്ങളും അല്ലാത്തതുമായ എല്ലാ പ്രവാസികളുടെ പ്രശനങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും പ്രവാസികളുടെ എല്ലാ പ്രശനങ്ങളിലും ഒപ്പം ഉണ്ടാകുമെന്ന് എം ൽ എ ഉറപ്പ് നൽകി. തിരഞ്ഞെടുത്ത അർഹരായ 50 ഓളം വരുന്ന നിർധനരായ മുൻ പ്രവാസികൾക്കുള്ള കിറ്റ് വിതരണ ഉൽഘാടനം എടവണ്ണ. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ബഹു : ടി അഭിലാഷ് നിർവഹിച്ചു. കിറ്റ് വിതരണ ചുമതലയുള്ള സാദിക്ക് പി വി,യാക്കൂബ് പി കെ, ഷഫീഖ് കെ സി, ഹനീഫ പി പി എന്നിവർ സ്വീകരിച്ചു. പഞ്ചയാത്ത് തലത്തിൽ പ്രവാസികൾക്ക് വേണ്ടി ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ചൂണ്ടി കാട്ടി ocgpa പ്രധാന ഭാരവാഹികൾക്ക് പുറമെ മറ്റു ഭാരവാഹികളായ ഗഫൂർ പിസി, നൗഷാദ് വി പി, സുനീർ കെ പി, ഹബീബ് കാഞ്ഞിരാല , അമീർ കെ എന്നിവർ ഒപ്പിട്ട നിവേദനം പഞ്ചയാത്ത് പ്രസിഡന്റ് ടി അഭിലാഷിനും നൽകി. കുട്ടികളുടെ പഠനം ലക്ഷ്യവെച്ച് എടവണ്ണ പഞ്ചായത്തിൽ മുഴുവൻ പ്രേദേശങ്ങളിലും സൗജന്യ wifi നൽകുക, വിദേശത്ത് നിന്ന് വിവിധ കഴിവുകൾ നേടിയ മടങ്ങി വന്ന പ്രവാസികളുടെ കഴിവും ഫണ്ടും ഉപോയാക്പ്പെടുത്തി നിരവധി ആളുകൾക്ക് ജോലി കിട്ടത്തക്ക പ്രൊജെക്ടുകൾ കൊണ്ടുവരുവാൻ മുന്ക എടുക്കുക. തുടങ്ങിയ ആവിശ്യങ്ങളാണ് പഞ്ചായത്തിൽ ആവിശ്യപെട്ടത്. പഞ്ചയാത്ത് നിന്ന് ലഭ്യമാകുന്ന എല്ലാ കാര്യങ്ങളും പ്രവാസികൾക്ക് വേണ്ടി ചെയ്യുമെന്ന് അഭിലാഷും മെമ്പർമാരും പറഞ്ഞു.

ഉബൈദ് ചെമ്പകത്ത് അധ്യക്ഷത വഹിച്ച പരിപാടിൽ വാർഡ് മെമ്പർമാരായ ബാബുരാജൻ, അൻവർ കെ ടി, ഹംന അലി അക്ക്ബർ, ശിഹാബ് കാഞ്ഞിരാല, ജഷീൽ മാലങ്ങാടൻ ജമീല ലത്തീഫ്, മുൻ പ്രവാസി ഇബ്രാഹിം എടപ്പറ്റ എന്നിവർ ആശംസ അറിയിച്ചു. സജീർ പി കെ സ്വാഗതം പറഞ്ഞ പരിപാടിക്ക് ഉമ്മർ ചെമ്മല നന്ദി പറഞ്ഞു. നൗഫൽ ബാബു കാഞ്ഞിരാല, അഷ്റഫ് വി ടി, ലത്തീഫ് കമ്പളത്ത്, അഷ്‌റഫ് പി കെ, റഷീദ് പി സി. ഗഫൂർ സി ടി എന്നിവർ പരിപാടിക്ക് നേത്രത്വം നൽകി

Most Popular