മസ്കത്ത്: പുതിയ സർവീസുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ. ഇതോടെ ഏറെ നാളുകൾക്ക് ശേഷം ഇന്ത്യയിൽ നിന്ന് മസ്കറ്റിലേക്കുള്ള വിമാന നിരക്ക് കുറയും. . കോഴിക്കോട്, കൊച്ചി അടക്കം എട്ട് സെക്ടറിലേക്കാണ് ഒമാന്‍ എയര്‍ അടുത്ത മാസം മുതല്‍ സര്‍വിസ് നടത്തുക. ബംഗളൂരു, ഗോവ, മുംബൈ, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ് എന്നിവയാണ് സര്‍വിസ് ആരംഭിക്കുന്ന മറ്റു സെക്ടറുകള്‍. അതിനിടെ, ബജറ്റ് വിമാന കമ്ബനിയായ സലാം എയറും ഒമാന്‍ എയറും സഹകരണത്തിനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഇന്ത്യന്‍ വിമാന കമ്ബനികളായ ഗോ എയര്‍, ഇന്‍ഡിഗോ എന്നിവ സര്‍വിസുകള്‍ പ്രഖ്യാപിക്കുന്നതോടെ നിരക്കുകള്‍ ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. ഒമാന്‍ എയര്‍ സര്‍വിസുകള്‍ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ എയര്‍ ഇന്ത്യ എക്സ്പ്രസും നിരക്കുകള്‍ കുറച്ചു.
മുംബൈയില്‍നിന്ന് ഒമാന്‍ എയറിന്റെ പുതിയ നിരക്ക് 79 റിയാലാണ്. ഇതുവരെ 100 മുതല്‍ 110 റിയാല്‍ വരെയാണ് ഒമാന്‍ എയര്‍ ഈ യാത്രക്കാരില്‍നിന്ന് ഈടാക്കിയത്. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍നിന്ന് ഒമാന്‍ എയര്‍ സര്‍വിസ് നടത്തുന്നതിനാല്‍ നിരക്കുകള്‍ കുറച്ചിട്ടുണ്ട്. കോഴിക്കോട്ട് സര്‍വിസുകള്‍ ആരംഭിക്കുന്നതോടെ ഒമാന്‍ എയര്‍ 115 റിയാലാണ് ഈടാക്കുന്നത്. ഇതോടെ, എയര്‍ ഇന്ത്യ എക്സ്പ്രസ് നിരക്ക് 85 റിയാലാക്കി കുറച്ചിട്ടുണ്ട്. നിലവില്‍ 115 റിയാലാണ് കോഴിക്കോട്ടുനിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. കൊച്ചിയില്‍നിന്നും നിലവില്‍ 116 റിയാലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. അടുത്ത ആറുവരെ ഉയര്‍ന്ന നിരക്കുകള്‍ തന്നെയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഈടാക്കുക. അടുത്ത മാസം ഏഴുമുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് നിരക്കുകള്‍ 85 റിയാലായി കുറച്ചിട്ടുണ്ട്.
മറ്റു വിമാന സര്‍വിസുകള്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത കണ്ണൂരിലേക്കും തിരുവന്തപുരത്തേക്കും എയര്‍ ഇന്ത്യ എക്പ്രസ് നിരക്കിളവ് പ്രഖ്യാപിച്ചിട്ടില്ല
നാട്ടില്‍ സ്കൂളുകള്‍ അടക്കുന്ന വേളയില്‍ വിമാന നിരക്കുകള്‍ കുറയുന്നത് പ്രവാസി കുടുംബങ്ങള്‍ക്ക് അനുഗ്രഹമാവുന്നുണ്ട്. കോവിഡ് പ്രതിസന്ധിയും കേരളത്തില്‍ നിന്നുള്ള ഉയര്‍ന്ന വിമാന നിരക്കും കാരണം ഒമാന്‍ സന്ദര്‍ശിക്കാത്ത നിരവധി കുടുംബങ്ങള്‍ വീണ്ടും ഒമാനിലെത്തും. കഴിഞ്ഞവര്‍ഷം ഉയര്‍ന്ന നിരക്കായിരുന്നു ഇന്ത്യയില്‍നിന്ന് ഒമാനിലേക്ക് ഈടാക്കിയിരുന്നത്.