Saturday, January 22, 2022
HomeGulfമയക്കുമരുന്ന് കടത്താൻ ശ്രമിച്ച വിദേശികൾ ഒമാനിൽ പിടിയിൽ

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച വിദേശികൾ ഒമാനിൽ പിടിയിൽ

സലാല: മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുവാന്‍ ശ്രമിച്ച അഞ്ച് ആഫ്രിക്കന്‍ പൗരന്മാര്‍ ഒമാനിൽ പിടിയിലായി . ഒമാന്‍ റോയല്‍ ആര്‍മിയുടെ സഹകരണത്തോടെ റോയല്‍ ഒമാന്‍ പൊലീസ് രാജ്യത്തേക്ക് ഞുഴഞ്ഞു കയറുവാന്‍ ശ്രമിച്ച അഞ്ച് പേരെയാണ്ദോഫാര്‍ ഗവര്‍ണറേറ്റില്‍ പിടികൂടിയത്.

‘ഖാട്ട്’ എന്ന മയക്കുമരുന്നിന്റെ 299 പാക്കേജുകളാണ് ഒമാന്‍ കോസ്റ്റല്‍ ഗാര്‍ഡ്  ഇവരിൽ നിന്നും കണ്ടെത്തിയത്. ആഫ്രിക്കന്‍, അറേബ്യന്‍ മേഖലകളില്‍ വളരുന്ന കഞ്ചാവിനോട് സാമ്യമുള്ള ചെടിയാണ് ‘ഖാട്ട്.

 

Most Popular