Wednesday, January 19, 2022
HomeNewsKeralaകേരളത്തിലും ഒമിക്രോണ്‍ ജാഗ്രത; യു കെയിൽ നിന്ന് വന്നയാളുടെ സ്രവം പരിശോധനയ്ക്കയച്ചു

കേരളത്തിലും ഒമിക്രോണ്‍ ജാഗ്രത; യു കെയിൽ നിന്ന് വന്നയാളുടെ സ്രവം പരിശോധനയ്ക്കയച്ചു

കോഴിക്കോട്: സംസ്ഥാനവും ഒമിക്രോണ്‍ ജാഗ്രതയിൽ. കോഴിക്കോട് ജില്ലയിൽ 21 ന് യു.കെയില്‍ നിന്ന് വന്നയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. നിലവില്‍ ഇയാളുടെ സമ്ബര്‍ക്കപ്പട്ടികയില്‍ നാല് ജില്ലകളില്‍ ഉള്ളവരുണ്ടെന്നാണ് റിപ്പോര്‍ട്ട്. മിക്രോണ്‍ തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട് . റിസ്ക് പട്ടികയിലുള്ള രാജ്യങ്ങളില്‍നിന്ന് എത്തുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധനയുണ്ട്.

അതേസമയം, രാജ്യത്ത് കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇവരുടെ പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലുള്ളവരുടേതടക്കം പരിശോധന ഫലം വൈകാതെ പുറത്ത് വരും. ഒമിക്രോണ്‍ ബാധിതനായി പിന്നീട് നെഗറ്റീവായ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലുള്ളത് 24 പേരാണ്.

Most Popular