Saturday, January 22, 2022
HomeNewsNationalഇന്ത്യയിൽ ആദ്യത്തെ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു

ഇന്ത്യയിൽ ആദ്യത്തെ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി:  രാജ്യത്തെ ആദ്യത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു.  നൈജീരിയയില്‍ നിന്നെത്തിയ 52-കാരന്‍ ഈ മാസം 28-നാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

 

52-കാരന്റെ സാമ്പിള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധന നടത്തി. പിന്നാലെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതിനിടെ രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതിന് കാരണം ഒമിക്രോണാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമിക്രോണ്‍ വ്യാപനത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ഡല്‍ഹിക്കും ഏഴ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അതേസമയം രാജ്യത്ത്കൊ വിഡ് കേസുകള്‍ വീണ്ടും പതിനായിരം കടന്നു. ഒരു മാസത്തിന് ശേഷം ഇതാദ്യമായാണ് കൊവിഡ് കേസുകള്‍ 10,000 കടക്കുന്നത്.

Most Popular