Saturday, January 29, 2022
HomeNewsNationalഒമിക്രോണ്‍ ;80 പേരുടെ പരിശോധനാഫലം ഇന്ന്; കൂടുതൽ നിയന്ത്രണങ്ങൾ

ഒമിക്രോണ്‍ ;80 പേരുടെ പരിശോധനാഫലം ഇന്ന്; കൂടുതൽ നിയന്ത്രണങ്ങൾ

ന്യൂഡല്‍ഹി: രാജ്യത്തെ എൺപതിലധികം ആളുകളുടെ ഒമിക്രോണ്‍ പരിശോധനാഫലം ഇന്ന് പുറത്തുവരും. രാജ്യത്ത് ഒമിക്രോണ്‍ നിലവില്‍ 21 പേര്‍ക്കാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ ഒരാള്‍ക്കും മഹാരാഷ്ട്രയില്‍ ഏഴു പേര്‍ക്കും ജയ്പൂരിലെ ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ക്കും ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള 4 പേരുടെ ഫലങ്ങളും ഇന്നറിയാം. റഷ്യയില്‍ നിന്ന് മടങ്ങിയെത്തിയ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നവംബര്‍ 29ന് തിരുവനന്തപുരം വിമാനത്താവളം വഴിയാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. വിമാനത്താവളത്തിലെ പരിശോധനയില്‍ നെഗറ്റീവായിരുന്നു. അതേസമയം രാജ്യത്തെ ആദ്യ ഒമിക്രോണ്‍ ബാധിതന്‍ ഇന്ന് ആശുപത്രി വിട്ടേക്കും. ബംഗളൂരുവിലെ ഡോക്ടര്‍ക്കാണ് ഇന്ത്യയില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇന്നത്തെ പരിശോധനാഫലം നെഗറ്റീവായാല്‍ ആശുപത്രി വിടും. നവംബര്‍ 22നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഡിസംബര്‍ രണ്ടിന് ഒമിക്രോണും സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. സംസ്ഥാനത്തെ കൂടുതല്‍ പേരുടെ സാമ്ബിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും.

Most Popular