Saturday, January 29, 2022
HomeNewsNationalഇന്ത്യയിലും ഓമിക്രോൺ സ്ഥിരീകരിച്ചു; കർണാടകയിൽ 2 പേർക്ക് രോഗബാധ

ഇന്ത്യയിലും ഓമിക്രോൺ സ്ഥിരീകരിച്ചു; കർണാടകയിൽ 2 പേർക്ക് രോഗബാധ

ന്യൂഡൽഹി: ഇന്ത്യയിലും ഓമിക്രോൺ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. കർണാടകയിൽ 66 വയസ്സും 46 വയസ്സും ഉള്ള രണ്ട് പേർക്കാണ് രോഗബാധ. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ന്നവരാണ് ഇരുവരും.
ജനിതക ശ്രേണീകരണ പരിശോധനയിലൂടെയാണ് ഇവരെ ബാധിച്ചത് ഒമിക്രോണ്‍ ആണ് എന്ന് സ്ഥിരീകരിച്ചത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യസെക്രട്ടറി ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ലോകത്ത് 29 രാജ്യങ്ങളിലായി 373 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. രാജ്യത്തെ പരിശോധന വര്‍ധിപ്പിക്കാനും കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

Most Popular